Skip to main content

വീടൊരു വിദ്യാലയം പ്രവര്‍ത്തനങ്ങളുമായി പുല്ലാട് ബി.ആര്‍.സി

 

വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വസ്തുക്കളേയും താഴുന്ന വസ്തുക്കളേയും മൂന്നാം ക്ലാസ്സുകാരെ പഠിപ്പിക്കാന്‍ കൃഷ്ണകുമാരി  ടീച്ചറിന് ഇനി ഉരുളക്കിഴങ്ങും തക്കാളിയും മറ്റുമായി സ്‌കൂളില്‍ പോകണ്ട.പച്ചക്കറി കഴുകുന്ന സമയത്ത് ഇത്തരം കാര്യങ്ങള്‍ അമ്മമാര്‍ കുട്ടികളെ പഠിപ്പിക്കും.കുട്ടികളില്‍ അക്കാദമിക മികവുണ്ടാക്കാന്‍ രക്ഷിതാക്കളെ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായി പുല്ലാട് ബി.ആര്‍.സി നടത്തുന്ന വീടൊരു വിദ്യാലയം പരിപാടിയിലാണ് ഇതു സംബന്ധിച്ച പരിശീലനം  രക്ഷിതാക്കള്‍ക്ക് \ല്‍കിയത്. കുട്ടികളുടെ നൈപുണ്യ വികസനവും അന്വേഷണത്വരയും വളര്‍ത്തി അനൗപചാരികമായി പഠനോത്സുഖ്യം ഉണ്ടാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. വീട് ഒരു പഠന സഹായിയായി മാറത്തക്ക വിധമാണ് പദ്ധതി വിഭാവനം  െചയ്തിട്ടുള്ളത്. അടുക്കളയില്‍ ശാസ്ത്രാഭിരുചി ഉണ്ടാക്കാന്‍ പറ്റിയ ഒട്ടേറ പ്രവര്‍ത്തനങ്ങളും പരീക്ഷണങ്ങളും രക്ഷിതാക്കളെ പരിചയപ്പെടുത്തി. ദൈനംദിന ജീവിതത്തില്‍ കുട്ടികളെ പങ്കാളികളാക്കേണ്ട ഒട്ടേറെ സാഹചര്യങ്ങള്‍ രക്ഷിതാക്കള്‍ക്കളെ പരിചയപ്പെടുത്താനും ഈ പരിപാടിയിലൂടെ കഴിഞ്ഞു.

പുല്ലാട് ബി.പി.ഒ ഷാജി.എ.സലാം, പൂവത്തൂര്‍ ഗവ.എല്‍.പി.സ്‌കൂള്‍ പ്രധമാധ്യാപിക കൃഷ്ണകുമാരി, അധ്യാപികമാരായ സ്മിത റാണി, റക്‌സീന സാമുവല്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അക്കാദമിക പ്രവര്‍ത്തന പരിശീലനത്തോടൊപ്പം രക്ഷാകര്‍തൃ വിദ്യാഭ്യാസവും നടന്നു. പൂവത്തൂര്‍ ഗവ.എല്‍.പി.സ്‌കൂളിലെ പ്രീപ്രൈമറി ഉള്‍പ്പെടെയുള്ള ക്ലാസ്സുകളിലെ കുട്ടികളുടെ രക്ഷിതാക്കള്‍ സജീവ പങ്കാളികളായി.

                                            (പിഎന്‍പി 1869/18)

date