വികസന സെമിനാര്‍ സംഘടിപ്പിച്ചു
2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നടന്ന കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ കെ വി സുമേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചിറക്കല്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ പി വി അജിത കരട് പദ്ധതി അവതരിപ്പിച്ചു.
നൂതന പദ്ധതികളായ ഹാപ്പിനസ് ഇന്‍ഡക്‌സ്, അനീമിയ മുക്ത ബ്ലോക്ക്, ആരാമം, കുഞ്ഞോമനകള്‍ക്കൊരു പേരത്തൈ തുടങ്ങിയവ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സെമിനാറില്‍ നിര്‍ദ്ദേശിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി.സരള, അഴീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്, പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് എ വി സുശീല, ചിറക്കല്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രുതി, വളപട്ടണം പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷമീമ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ വി സതീശന്‍, പി പ്രസീത, ബ്ലോക്ക് പഞ്ചായത്ത് അംഗം പി ഒ ചന്ദ്രമോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുള്‍ നിസാര്‍ വായിപ്പറമ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു
- Log in to post comments