Post Category
അപ്രന്റീസ് മേള
ഗവ. ഐ.ടി.ഐ ചെന്നീര്‍ക്കരയില്‍ ജൂണ്‍ 13 ന് അപ്രന്റീസ് മേള നടക്കും. ഐ.ടി.ഐ പാസായ എല്ലാ ട്രെയിനികള്‍ക്കും അപ്രന്റീസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും മേളയില്‍ പങ്കെടുക്കാം.അപ്രന്റീസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കായി സ്പോട്ട് രജിസ്ട്രേഷന് സൗകര്യം ഉണ്ടായിരിക്കും. നിരവധി സര്‍ക്കാര്‍ / അര്‍ദ്ധസര്‍ക്കാര്‍ / സ്വകാര്യ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുത്ത് യോഗ്യരായ ട്രെയിനികളെ അഭിമുഖം നടത്തി തിരഞ്ഞെടുക്കുന്നതാണ്. തിരഞ്ഞെടുക്കുന്നവര്‍ക്ക് സ്റ്റൈപ്പന്റ് ആനുകൂല്യങ്ങള്‍ ഉണ്ടായിരിക്കും. ഫോണ്‍ : 0468 - 2258710.
date
- Log in to post comments