Post Category
സംരംഭകര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്
2022-23 വര്‍ഷത്തില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായി ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിന്റെയും താലൂക്ക് വ്യവസായ ഓഫീസിന്റെയും നേത്യത്വത്തില്‍ സംരംഭകരെ കണ്ടെത്തുന്നതിനും ,ബാങ്ക് വായ്പ ,സബ്സിഡി ലോണ്‍ ,ലൈസന്‍സുകള്‍ എന്നിവയെപ്പറ്റിയുള്ള സംശയ നിവാരണങ്ങള്‍ക്കുമായി ബോധവല്‍ക്കരണ ക്ലാസ് ജൂണ്‍ എട്ടിന് രാവിലെ 10 ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍(ഊന്നുകല്‍) നടത്തുന്നു. പഞ്ചായത്തിന്റെ പരിധിയില്‍ സംരംഭം തുടങ്ങാന്‍ പ്രവാസികള്‍, വനിതകള്‍,അഭ്യസ്തവിദ്യര്‍,യുവാക്കള്‍ തുടങ്ങി പുതിയ സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നേത്യത്വം നല്കുന്ന സൗജന്യ ക്ലാസില്‍ പങ്കെടുക്കാം.ഫോണ്‍ : 7012146009
date
- Log in to post comments