Post Category
വനിതാ കമ്മിഷന് സിറ്റിങ്ങില്‍ 10 പരാതികളില്‍ തീര്‍പ്പായി
കേരള വനിതാ കമ്മിഷന് പത്തനംതിട്ട ജില്ലാ സിറ്റിങ്ങില്‍ 10 പരാതികളില്‍ തീര്‍പ്പായി. രണ്ട് പരാതികള്‍ പൊലീസ് റിപ്പോര്‍ട്ടിനായി അയച്ചു. ആകെ 33 പരാതികള്‍ പരിഗണിച്ചതില്‍ 21 പരാതികള്‍ കക്ഷികള്‍ ഹാജരാകാത്തതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കുന്നതിനായി മാറ്റിവച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ കമ്മിഷന് അംഗം ഷാഹിദാ കമാല്‍ പരാതികള്‍ കേട്ടു.
date
- Log in to post comments