കണ്ണൂര്‍ അറിയിപ്പുകള് 09-06-2022
വികസന സെമിനാര്‍ സംഘടിപ്പിച്ചു
പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ചിറക്കല്‍ ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു. കെ വി സുമേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷ ടികെ മോളി കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി രമേശ് ബാബു പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡണ്ട് എ പി അനില്‍കുമാര്‍, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി സരള, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എന്‍ ശശീന്ദ്രന്, കെ വത്സല, വാര്‍ഡ് അംഗം ടി എം സുരേന്ദ്രന്, പഞ്ചായത്ത് സെക്രട്ടറി ടി ഷിബു കരുണ്‍ എന്നിവര്‍ സംബന്ധിച്ചു.
സ്കോള്‍കേരള സ്വയം പഠന സഹായി വില്‍പ്പന തുടങ്ങി
ഹയര്‍സെക്കണ്ടറി ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികള്‍ക്കായി സ്കോള്‍-കേരള മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത സ്വയം പഠന സഹായികളുടെ വില്‍പ്പന തുടങ്ങി. www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന പുസ്തകവില അടച്ച് ചെലാന്‍ ജില്ലാ കേന്ദ്രങ്ങളില്‍ ഹാജരാക്കിയാല്‍ ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലുള്ള പഠന സഹായി ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകത്തോടൊപ്പം സ്വയം പഠന സഹായികളും പ്രയോജനപ്പെടുത്താമെന്ന് സ്കോള്‍-കേരള എക്സ്ക്യുട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
വനിതാ സംരംഭകര്‍ക്ക് സംരംഭകത്വ ശില്‍പ്പശാല
സംരംഭകരാവാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കും വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്കും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റിന്റെയും ടൈ കേരളയുടെയും ആഭിമുഖ്യത്തില്‍ ഏകദിന സൗജന്യ സംരംഭകത്വ ശില്‍പ്പശാല നടത്തുന്നു. ജൂണ്‍ 23 ന് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ്(കെ ഐ ഇ ഡി), കളമശ്ശേരി ക്യാമ്പസിലാണ് ശില്‍പ്പശാല. ബിസിനസ്സ് ലളിതമാക്കാനും രൂപപ്പെടുത്താനും ഒരു ബിസിനസ്സ് മോഡല്‍ ക്യാന്‍വാസ് എങ്ങനെ സൃഷ്ടിക്കാം, ഉപഭോക്തൃ ആവശ്യം എങ്ങനെ മനസ്സിലാക്കാം, എലിവേറ്റര്‍/സെയില്‍സ് പിച്ച് ഫലപ്രദമായി നല്‍കുന്നത് എങ്ങനെ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ക്ലാസെടുക്കും. താല്പര്യമുള്ളവര് കെ ഐ ഇ ഡി യുടെ വെബ്സൈറ്റായ www.kied.info-ല്‍ ഓണ്‍ലൈനായി ജൂണ്‍ 20 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍:0484 2532890 / 2550322.
പരാതികള്‍ തീര്‍പ്പാക്കാം
മദ്രാസ് റജിമെന്റില്‍ നിന്നും വിരമിച്ച വിമുക്ത ഭടന്മാര്, അവരുടെ വിധവകള്‍, വീര്‍നാരികള്‍ എന്നിവരുമായുള്ള റജിമെന്റ് പ്രതിനിധികളുടെ അഭിമുഖം ജൂണ്‍ 17 രാവിലെ 10 ന് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നടക്കും. സര്‍വ്വീസ് പെന്ഷന് സംബന്ധമായ പരാതികള്‍ ഉള്ളവര്‍ അന്ന് ആവശ്യമായ രേഖകള്‍ സഹിതം എത്തി പ്രശ്നപരിഹാരം നടത്തണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2700069.
സ്റ്റോര്‍ കീപ്പര്‍ നിയമനം
എറണാകുളം ജില്ലയിലെ കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്റ്റോര്‍ കീപ്പര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിനും ഒബിസി വിഭാഗത്തിനുമായി സംവരണം ചെയ്ത നാല് സ്ഥിരം ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
യോഗ്യത :ഏതെങ്കിലും വിഷയത്തിലുളള ബിരുദവും മെറ്റീരിയല്‍ മാനേജ്മെന്റിലുളള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും, ഷിപ്പ് യാര്‍ഡ്/എന്‍ജിനീയറിങ് കമ്പനി/ സര്‍ക്കാര്‍ കമ്പനി/ സ്ഥാപനം/ അര്‍ദ്ധ സര്‍ക്കാര്‍ കമ്പനി/ സ്ഥാപനം ഇവയിലെവിടെയെങ്കിലും നാല് വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 18 നും 35 നും ഇടയില്‍ (നിയമാനുസൃത വയസ്സിളവ് ബാധകം ). യോഗ്യതയുളളവള് പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 23 ന് മുന്‍പ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ നിയമനാധികാരിയില്‍ നിന്നുള്ള എന്‍ ഒ സി ഹാജരാക്കണം. ഫോണ്‍: 0484 2312944.
ടെണ്ടര്‍
പെരിങ്ങോം-വയക്കര പഞ്ചായത്തിലെ 40 അങ്കണവാടികളില്‍ ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ കോഴി മുട്ട വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂണ്‍ 15 ന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടര്‍ സ്വീകരിക്കും.
പെരിങ്ങോം-വയക്കര പഞ്ചായത്തിലെ 40 അങ്കണവാടികളില്‍ പാല് വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂണ്‍ 15 ന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 04985236166.
ക്വട്ടേഷന്‍
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം തയിച്ച് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 16 വൈകിട്ട് നാല് വരെ. ഫോണ്‍: 04972 700357.
ഗതാഗത നിയന്ത്രണം
പെരിങ്ങത്തൂര്‍ മുതല്‍ മുക്കില്‍പീടിക വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ജൂണ്‍ 10 മുതല്‍ 30 ദിവസത്തേക്ക് ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ മേക്കുന്ന്-കീഴ്മാടം-കടവത്തൂര്‍-അണിയാരം-ബാവാച്ചി റോഡോ അല്ലെങ്കില്‍ മറ്റ് റോഡുകളോ തെരഞ്ഞെടുക്കണമെന്ന് അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
വൈദ്യുതി മുടങ്ങും
പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷനിലെ കൗസര്‍ സ്കൂള്‍ പരിസരം, ഗള്‍ഫ് ഹൗസ്, അഗസ്ത്യാശ്രമം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 10 വെള്ളി രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ എവറസ്റ്റ് വുഡ്, ഫോമെക്സ്, കരിന്തടം ക്രഷര്‍, എവണ്‍ വിനീര്‍, സിആര്‍പിഎഫ് 1, സിആര്‍പിഎഫ് 2, സിആര്‍പിഎഫ് എ്ച്ച്ടി, കാഞ്ഞിരപ്പൊയില്‍, കൂവപ്പൊയില്‍, കോട്ടോല്‍പാറ, അരവഞ്ചാല്‍, സോഫ്ടെക്സ്, വെള്ളരിക്കംതൊട്ടി, കണ്ണങ്കയ് കോളനി, തണ്ടനാട്ടുപോയില്‍, കോലാച്ചിക്കുണ്ട്, വെളിച്ചംതോട്, പൂവത്തിങ്ങാട്, മാതനര്‍കല്ല്, ബ്ലാക്ക് സ്റ്റോണ്‍ ക്രഷര്‍, നെടുംകുന്ന്, മച്ചിയില്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 10 വെള്ളി രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും തട്ടുമ്മല്‍ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.
ധര്‍മ്മശാല ഇലക്ടിക്കല്‍ സെക്ഷനിലെ യുവശക്തികാനൂല് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 10 വെള്ളി രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് രണ്ട് വരെയും മയിലാട് ഭാഗത്ത് ഉച്ചക്ക് ഒന്നു മുതല്‍ മൂന്ന് മണി വരെയും ഡിറ്റര്‍ജന്റ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മൂന്ന് മണി മുതല്‍ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ടിക്കല്‍ സെക്ഷനിലെ ചളിമ്പറമ്പ ഭാഗത്ത് ജൂണ്‍ 10 വെള്ളി രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഉരുവച്ചാല്‍, പഴശ്ശി, സംഗമം, ബാവോട്ടുപാറ, മഞ്ചേരിപ്പൊയില്‍ എന്നിവിടങ്ങളില്‍ ജൂണ്‍ 10 വെള്ളി രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെയും ശിവപുരം, അയ്യല്ലൂര്‍, ഇടവേലിക്കല്‍ പ്രദേശങ്ങളില്‍ രാവിലെ 08.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ നിടുവാലൂര്‍, കാപ്പുങ്കല്‍, സോമേശ്വരി, ചേരാന്‍കുന്ന്, എസ്ഇഎസ് കോളേജ് എന്നിവിടങ്ങളില്‍ ജൂണ്‍ 10 വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും കൈതക്കടവ്, വളക്കൈ, ഹണി, ചോലക്കുണ്ട്, പെരിന്തലേരി, കീയച്ചാല്‍, മണക്കാട്ട് എന്നിവിടങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും
പയ്യാവൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ അലക്സ് നഗര്‍ ചര്‍ച്ചിന് കീഴില്‍ ജൂണ്‍ 10 വെള്ളി രാവിലെ 9 മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
- Log in to post comments