Skip to main content

ഹെല്‍പ്പ് ഡസ്‌ക് ആരംഭിച്ചു

ലൈഫ് ഭവന പദ്ധതിയുടെ  കരട് അര്‍ഹതാ പട്ടികയില്‍ ഉള്‍പ്പെടാത്ത ഗുണഭോക്താക്കള്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കുന്നതിന് ഇലന്തൂര്‍  ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഹെല്‍പ്പ് ഡസ്‌ക് ആരംഭിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുളളവരും  അപേക്ഷ സമര്‍പ്പിച്ചിട്ടും പട്ടികയില്‍ ഉള്‍പ്പെടാതെ പോയ അര്‍ഹരായവര്‍ക്കും ആവശ്യമായ രേഖകള്‍ സഹിതം  ഈ മാസം 17 വരെ ഓഫീസില്‍ എത്തി അപ്പീല്‍ സമര്‍പ്പിക്കാമെന്ന് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

date