Post Category
അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ആറ്റരികം വാര്‍ഡില്‍ വേദഗ്രാമില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. വാര്‍ഡ് മെമ്പര്‍ മിഥുന്റെ അധ്യക്ഷതയില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍ യോഗ ചെയ്ത് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.
യോഗ പരിശീലകന്‍ യോഗ ആചാര്യ സതീഷ് തട്ടയില്‍ തൊഴിലാളികളെ യോഗ പരിശീലിപ്പിച്ചു. വനിതകള്‍ക്കുള്ള യോഗാ പരിശീലനം ഗ്രാമപഞ്ചായത്തില്‍ ഉടന്‍ ആരംഭിക്കും. പദ്ധതിയില്‍ യോഗയ്ക്കും നീന്തല്‍ പരിശീലനത്തിനും മുന്‍ഗണന നല്കിയിട്ടുണ്ട്. വേദാഗ്രാം മാനേജിങ് ഡയറക്ടര്‍ ഡോക്ടര്‍ റാം മോഹന്‍, മുന്‍ വാര്‍ഡ് മെമ്പര്‍ പി.കെ. ജയശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments