Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 16-06-2022

നൂറു ശതമാനം വിജയം

 

പട്ടുവം ബോയ്സ് മോഡൽ റസിഡെൻഷ്യൽ സ്‌കൂളിൽ എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം. പട്ടിക വർഗ വികസന വകുപ്പിന് കീഴിലെ സ്‌കൂളിൽ പരീക്ഷയെഴുതിയ 32 പേരും വിജയിച്ചു.

 

പടം) പട്ടുവം ബോയ്സ് മോഡൽ റസിഡെൻഷ്യൽ സ്‌കൂളിൽ നിന്ന് എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ചവർ അധ്യാപകരോടൊപ്പം

  

വിവാഹ വായ്പ: അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടരുടെ പെൺമക്കളുടെ വിവാഹത്തിന് വായ്പ നൽകുന്നു. അപേക്ഷകരായ രക്ഷിതാക്കളുടെ പ്രായപരിധി 65 വയസ്്. കുടുംബ വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ കവിയരുത്. വായ്പാ തുക ഏഴ് ശതമാനം പലിശ നിരക്കിൽ മാസതവണകളായി അഞ്ചു വർഷം കൊണ്ട് തിരിച്ചടക്കണം. പരമാവധി വായ്പാ തുക രണ്ട് ലക്ഷം രൂപ. വായ്പക്ക് ഈടായി കോർപ്പറേഷന്റെ നിബന്ധകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങൾക്കും കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 0497 2705036, 9400068513.

 

ജില്ലയിൽ ജൂൺ 18 മുതൽ 20 വരെ മഞ്ഞ അലർട്ട്

 

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജൂൺ 18 മുതൽ 20 വരെ ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

 

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

 

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ജൂൺ 17,19 തീയതികളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

ഗസ്റ്റ് അധ്യാപക നിയമനം

 

നടുവിൽ ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഇലക്ട്രിക്കൽ, വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഓട്ടോമൊബൈൽ എന്നീ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അതത് വിഷയത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമയാണ് യോഗ്യത. താൽപര്യമുള്ളവർ ജൂൺ 20 (വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഇലക്ട്രിക്കൽ) ജൂൺ 21 (വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഓട്ടോമൊബൈൽ) എന്നീ തീയ്യതികളിൽ രാവിലെ 11 മണിക്ക് സ്‌കൂളിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ 9400006493.

 

സ്വയംതൊഴിൽ പദ്ധതി; അപേക്ഷ ക്ഷണിച്ചു

 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നടപ്പാക്കുന്ന കെസ്‌റു, മൾട്ടി പർപ്പസ് ജോബ് ക്ലബ്ബ് സ്വയംതൊഴിൽ പദ്ധതിക്കായി മട്ടന്നൂർ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ മട്ടന്നൂർ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ സമർപ്പിക്കണം. ഫോൺ: 0490 2474700.

 

ഓംബുഡ്സ്മാൻ സിറ്റിംഗ്

 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് ജില്ലാ എം ജി എൻ ആർ ഇ ജി എസ് ഓംബുഡ്സ്മാൻ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സിറ്റിംഗ് നടത്തുന്നു. ജൂൺ 22 ബുധനാഴ്ച രാവിലെ 11 മണി മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് സിറ്റിംഗ്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ട് ഓംബുഡ്സ്മാന് നൽകാം.

 

ക്വട്ടേഷൻ

 

കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന നാഷണൽ ഹൈവേ-66 ആർബിട്രേഷൻ ഓഫീസിലേക്ക് ഡെസ്‌ക് ടോപ്പ് കമ്പ്യൂട്ടർ, എ3 പ്രിന്റർ (ബ്ലാക്ക് ആൻഡ് വൈറ്റ് ലേസർ) എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ജൂൺ 21ന് വൈകീട്ട് 2.30 ന് മുമ്പായി ആർബിട്രേറ്റർ ആന്റ് ജില്ലാ കലക്ടർ, സിവിൽ സ്റ്റേഷൻ, കണ്ണൂർ എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ 04972 700225, 700645.

 

വൈദ്യുതി മുടങ്ങും

 

കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ കുറ്റിച്ചിറ, ചാത്തോത്തുകുന്ന്, നണിയൂർ നമ്പ്രം, അരിമ്പ്ര എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ജൂൺ 17 വെള്ളി രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

 

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ വൈറ്റ് കോൾ, റസിയ ഇന്റർലോക്ക്, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പേരൂൽ 1&2 എന്നിവിടങ്ങളിൽ ജൂൺ 17 വെള്ളി രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ നമ്പ്യാർ പീടിക ട്രാൻസ്ഫോമർ പരിധിയിൽ ജൂൺ 17 വെള്ളി രാവിലെ 7.30 മുതൽ 11 മണി വരെയും കമാൽ പീടിക ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11 മുതൽ വൈകിട്ട് മൂന്നു മണിവരെയും വൈദ്യുതി മുടങ്ങും.

 

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ പാണപ്പുഴച്ചാൽ, കച്ചേരിക്കടവ്, പാണപ്പുഴ റോഡ് എന്നിവിടങ്ങളിൽ ജൂൺ 17 വെള്ളി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.

 

ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ നെല്ലിക്കുറ്റി, കവരപ്ലാവ് എന്നിവിടങ്ങളിൽ ജൂൺ 17 വെള്ളി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.

 

ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷനിലെ തവറൂൽ, പെരിങ്കോന്ന് എന്നിവിടങ്ങളിൽ ജൂൺ 17 വെള്ളി രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.

 

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ പുറവട്ടം, ഏണ്ടി, കടുക്കാരം, ചേപ്പാത്തോട്, ചക്കാലക്കുന്ന്, കക്കറ ക്രഷർ, കക്കറ, കക്കറ ടവർ, നീലിരിങ്ങ, കുണ്ടംതടം, നരമ്പിൽ ടെമ്പിൾ, തട്ടുമ്മൽ, നെടുംകുന്ന്, മാതനാർ കല്ല്, ബ്ലാക്‌സ്റ്റോൺ ക്രഷർ ട്രാൻസ്ഫോമർ പരിധിയിൽ ജൂൺ 17 വെള്ളി രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.

 

പയ്യന്നൂർ  ഇലക്ട്രിക്കൽ സെക്ഷനിലെ പുതിയങ്കാവ്, കാറമേൽ മോസ്‌ക്  ട്രാൻസ്ഫോർമർ പരിധിയിൽ ജൂൺ 17 വെള്ളി രാവിലെ 8.30 മുതൽ ഉച്ചക്ക് 12 മണി വരെയും തട്ടാർ കടവ് റോഡ്, അന്നൂർ ടെമ്പിൾ, ടോഡി ഷോപ്പ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11 മുതൽ വൈകിട്ട് മൂന്നു മണി വരെയും കോറോം മുണ്ടവളപ്പ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് നാലു മണി വരെയും വൈദ്യുതി മുടങ്ങും.

 

തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാൻ 

സിറ്റിങ് നടത്തി

 

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ഓംബുഡ്‌സ്മാൻ കെ എം രാമകൃഷ്ണൻ എടക്കാട് ബ്ലോക്ക് പഞ്ചായത്തിൽ സിറ്റിങ് നടത്തി. ചെമ്പിലോട്, കടമ്പൂർ എന്നീ പഞ്ചായത്തുകളിൽ നിന്ന് മണ്ണ് ജല സംരക്ഷണ പ്രവൃത്തികളുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചത്. പെരളശ്ശേരി ഗ്രാമ പഞ്ചായത്തിൽ ഫീൽഡ്തല പരിശോധനയും നടത്തി. ഫീൽഡ് പരിശോധനയിൽ തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള സൗകര്യങ്ങൾ ജോലി സ്ഥലത്ത് ഉറപ്പാക്കാൻ  നിർദേശം നൽകി. എല്ലാ തൊഴിലുറപ്പ് സ്ഥലങ്ങളിലും ഇൻഫർമേഷൻ ബോഡുകൾ സ്ഥാപിക്കാനും ഓംബുഡ്‌സ്മാൻ നിർദേശം നൽകി. 

 

പടം: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ഓംബുഡ്‌സ്മാൻ കെ എം രാമകൃഷ്ണൻ പെരളശ്ശേരി ഗ്രാമ പഞ്ചായത്തിൽ ഫീൽഡ്തല പരിശോധന നടത്തുന്നു

 

പീഡിയാട്രിക് ഐ സി യു, സോളാർ പ്ലാന്റ് ഉദ്ഘാടനം 19ന്

 

മാങ്ങാട്ടുപറമ്പ് ഇ കെ നായനാർ സ്മാരക ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പുതുതായി നിർമ്മിച്ച പീഡിയാട്രിക് ഐ സി യു, സോളാർ പവർ പ്ലാന്റ് എന്നിവയുടെ പ്രവർത്തന ഉദ്ഘാടനവും മാസ്റ്റർ പ്ലാൻ പ്രകാശനവും ജൂൺ 19ന് നടക്കും. രാവിലെ ഒമ്പത് മണിക്ക് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിക്കും. ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷനാകും.

 

ടെണ്ടർ ക്ഷണിച്ചു

 

വനിത ശിശുവികസന വകുപ്പിനു കീഴിലുള്ള ഐ സി ഡി എസ് തലശ്ശേരി അഡീഷണൽ പ്രൊജക്ട് ഓഫീസ് ആവശ്യത്തിനായി വാഹനം വാടകക്ക് നൽകുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ അഞ്ച് ഉച്ചക്ക് രണ്ട് മണി. ഫോൺ: 0490-2383254.

date