വലിയ വെളിച്ചം സപ്ലൈകോ ഗോഡൗണിന് 500 ലോഡ് വരെ സംഭരണ ശേഷി
തലേശ്ശേരി താലൂക്ക് സപ്ലൈ ഓഫീസ് കീഴിൽ കൂത്തുപറമ്പ് വലിയ വെളിച്ചത്ത് ആരംഭിച്ച ഗോഡൗണിന് ഒരേ സമയം 400 മുതൽ 500 ലോഡ് വരെയാണ് സംഭരണ ശേഷി. ഭക്ഷ്യധാന്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ശാസ്ത്രീയമായ സംവിധാനമാണ് ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു മാസം പി എം ജി കെ വൈ, എഫ് സി കെ എന്നിവ പ്രകാരം ലഭിക്കുന്ന റേഷൻ സാധനങ്ങളായ പുഴുങ്ങലരി, സി എം ആർ, പച്ചരി, ഗോതമ്പ്, പഞ്ചസാര, ആട്ട എന്നിവയാണ് ഇവിടെ സംഭരിക്കുക. ഇതുവരെ തലായിയിലും വലിയ വെളിച്ചത്ത് രണ്ട് സ്ഥലങ്ങളിലുമായി മൂന്ന് ഗോഡൗണുകളായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇത് ഏകീകരിച്ചാണ് വലിയ വെളിച്ചത്ത് 28919 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ ഗോഡൗൺ നിർമ്മിച്ചത്. തലശ്ശേരി താലൂക്ക് സപ്ലൈ ഓഫീസിനു കീഴിലെ 251 റേഷൻ കടകളിലേക്കാണ് ഇവിടെ നിന്നും സാധനങ്ങൾ എത്തിക്കുക. ഇതിനായി 14 വണ്ടികളും ആറ് സപ്ലൈകോ ജീവനക്കാരും , 24 കയറ്റിറക്ക തൊഴിലാളികളും 30 ലോറി തൊഴിലാളികളുമാണുള്ളത്.
- Log in to post comments