Post Category
പത്താമുദയം: സമ്പൂർണ സെക്കണ്ടറി വിദ്യാഭ്യാസ പദ്ധതി ആഗസ്റ്റിൽ തുടങ്ങും
ജില്ലാ പഞ്ചായത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിൽ നടപ്പാക്കുന്ന സമ്പൂർണ സെക്കണ്ടറി വിദ്യാഭ്യാസ പദ്ധതി 'പത്താമുദയം' ആഗസ്റ്റിൽ തുടങ്ങും. ജില്ലാ സാക്ഷരത സമിതി യോഗത്തിലാണ് തീരുമാനം. ഇതിന്റെ പ്രചരണത്തിനായി കലാജാഥകൾ സംഘടിപ്പിക്കാനും ഓരോ തദ്ദേശ സ്ഥാപനങ്ങളിലും കോ-ഓർഡിനേറ്റർമാരെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ കെ രത്നകുമാരി, ടി സരള, എ ഡി എം കെ കെ ദിവാകരൻ, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ ടി രാജേഷ്, ഡയറ്റ് ലക്ചറർ കെ ബീന, ജില്ലാ സാക്ഷരതാ സമിതി അംഗങ്ങളായ വി ആർ വി ഏഴോം, എൻ ടി സുധീന്ദ്രൻ മാസ്റ്റർ, പി വി ഭാസ്കരൻ, ജില്ലാ കോ-ഓർഡിനേറ്റർ ഷാജൂ ജോൺ, അസി. കോ-ഓർഡിനേറ്റർ ടി വി ശ്രീജൻ തുടങ്ങിയവർ സംബന്ധിച്ചു.
date
- Log in to post comments