കണ്ണൂര് അറിയിപ്പുകള് 12-07-2022
കൊവിഡ് : കരുതൽ ഡോസ് എടുക്കണം
രണ്ട് ഡോസ് കൊവിഡ് വാക്സിൻ എടുത്ത് ആറ് മാസം/26 ആഴ്ച കഴിഞ്ഞവർ കരുതൽ ഡോസ് എടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 60 വയസ്സിന് മുകളിലുള്ളവർക്ക് സർക്കാറിന്റെ വാക്സിനേഷൻ സെന്ററുകളിലും മറ്റുള്ളവർക്ക് സ്വകാര്യ വാക്സിനേഷൻ സെന്ററുകളിലും വാക്സിൻ ലഭ്യമാണ്.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ജൂലൈ 16 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ തൊഴിലാളികൾ മത്സ്യബന്ധനത്തിന് കടലിൽ പോകരുത്.
ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം
കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർകോട് വരെ ജൂലൈ 13ന് രാത്രി 11.30 വരെ 3.1 മുതൽ 3.9 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികളും തീരദേശവാസികളും അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
ബോട്ട്, വള്ളം തുടങ്ങിയവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം . വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം.
ജൂലൈ 13 മുതൽ 16 വരെ മഞ്ഞ അലേർട്ട്
ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ ജൂലൈ 13 മുതൽ 16 വരെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം
ഭരണാനുമതി നൽകി
അഴീക്കോട് മണ്ഡലത്തിലെ ചിറക്കൽ ഗ്രാമപഞ്ചായത്ത് വാർഡ് പത്ത് ഓണപ്പറമ്പ് നായനാർ നഗർ കോളനി, അംഗൻവാടി കെട്ടിടത്തിന് അധിക നിർമ്മാണ പ്രവൃത്തി നടത്തുന്നതിന് കെ വി സുമേഷ് എം എൽ എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും 7,50,000/- (ഏഴ് ലക്ഷത്തി അമ്പതിനായിരം) രൂപ വിനിയോഗിക്കുന്നതിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി. നിർമ്മാണ പ്രവൃത്തി ആറ് മാസത്തിനുള്ളിൽ പൂർത്തീകരിക്കണം.
അപേക്ഷ ക്ഷണിച്ചു
കണ്ണൂർ ഗവ ഐ ടി ഐ യും ഐ എം സി യും സംയുക്തമായി നടത്തുന്ന മൂന്ന് മാസത്തെ ക്യു എ ക്യുസി എൻഡിടി കോഴ്സിലേക്കും ഒരു വർഷത്തെ ഡിപ്ലോമ ഇൻ ഫയർ ആന്റ് സേഫ്റ്റി കോഴ്സിലേക്കും അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി, പ്ലസ് ടു, ഐ ടി ഐ, വി എച്ച് എസ് ഇ, ഡിപ്ലോമ, ഡിഗ്രി, ബി ടെക് കഴിഞ്ഞ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഫോൺ : 8301098705.
തീയ്യതി നീട്ടി
കണ്ണൂർ ഗവ. ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള സമയം ജൂലൈ 18 ന് വൈകിട്ട് 4 വരെ നീട്ടി. വിലാസം ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് കണ്ണൂർ ഒണ്ടേൻ റോഡ് പി ഒ 670001. ഫോൺ: 0497 2706904, 2933904 വെബ്സൈറ്റ് : www.fcikerala.org
ലെവൽക്രോസ് അടച്ചിടും
കണ്ണപുരം-ധർമശാല റോഡിൽ വളപട്ടണം-കണ്ണപുരം സ്റ്റേഷനുകൾക്കിടയിലുള്ള 252ാം നമ്പർ ലെവൽക്രോസ് ജൂലൈ 14ന് വ്യാഴം രാവിലെ ഒമ്പത് മുതൽ ജൂലൈ 23ന് രാത്രി എട്ട് മണി വരെ അറ്റകുറ്റപണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസി. ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.
തളിപ്പറമ്പ് -കണ്ണപുരം റോഡിൽ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലുള്ള 253ാം നമ്പർ ലെവൽക്രോസ് ജൂലൈ 13ന് ബുധൻ രാവിലെ എട്ട് മുതൽ രാത്രി എട്ട് മണി വരെ അറ്റകുറ്റപണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസി. ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.
വാഹന ടെണ്ടർ
കണ്ണൂർ വുമൺ പ്രൊട്ടക്ഷൻ ഓഫീസാവശ്യത്തിന് 2023 ആഗസ്റ്റ് 31 വരെ ടാക്സി പെർമ്മിറ്റുള്ള കാർ വാടകയ്ക്ക് നൽകുന്നതിന് തയ്യാറുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും മുദ്ര വെച്ച ടെണ്ടറുകൾ ക്ഷണിച്ചു. നിരത ദ്രവ്യം 3600/- രൂപ. ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ 30 ന് 2 മണി. വിലാസം വുമൺ പ്രൊട്ടക്ഷൻ ഓഫീസറുടെ കാര്യാലയം, സിവിൽ സ്റ്റേഷൻ പി ഒ കണ്ണൂർ 670002.
ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം
ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കണ്ണൂർ സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പട്ടുവം (04602206050, 8547005048), ചീമേനി (04672257541, 8547005052), കൂത്തുപറമ്പ് (04902362123, 8547005051), പയ്യന്നൂർ (04972877600, 8547005059), മഞ്ചേശ്വരം (04998215615, 8547005058), മാനന്തവാടി (04935245484, 8547005060), നീലേശ്വരം (04672240911, 8547005068) ഇരിട്ടി(04902423044, 8547003404) അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് ഈ അദ്ധ്യയന വർഷത്തിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50% സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി ജൂലൈ 12 ന് പത്ത് മണി മുതൽ ഓൺലൈനായി സമർപ്പിക്കാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 1000/ രൂപ (എസ് സി, എസ്.ടി 350/രൂപ) രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കണം. അതാത് കോളേജുകളിൽ ഓഫ് ലൈനായും അപേക്ഷിക്കാം. വിശദവിവരങ്ങൾ ഐ.എച്ച്.ആർ.ഡി വെബ്സൈറ്റായ www.ihrd.ac.in ൽ ലഭ്യമാണ്.
ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ഡിഗ്രി പ്രവേശനം
ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കണ്ണൂർ സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പട്ടുവം (04602206050, 8547005048), ചീമേനി (04672257541, 8547005052), കൂത്തുപറമ്പ് (04902362123, 8547005051), പയ്യന്നൂർ (04972877600, 8547005059), മഞ്ചേശ്വരം (04998215615, 8547005058), മാനന്തവാടി (04935245484, 8547005060), ഇരിട്ടി (04902423044, 8547003404), പിണറായി (04902384480, 8547005073), മടികൈ (നീലേശ്വരം 0467-2240911, 8547005068) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന 9 അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് ഈ അദ്ധ്യയന വർഷത്തിൽ ഡിഗ്രി കോഴ്സുകളിൽ കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50% സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി ജൂലൈ 12 ന് പത്ത് മണി മുതൽ ഓൺലൈനായി സമർപ്പിക്കാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 750/ രൂപ (എസ്.സി, എസ്.റ്റി 250/രൂപ) രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കണം. വിശദവിവരങ്ങൾ ഐ.എച്ച്.ആർ.ഡി വെബ്സൈറ്റായ www.ihrd.ac.in ൽ ലഭ്യമാണ്.
ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് : അപേക്ഷ ക്ഷണിച്ചു
എസ് ആർസി കമ്യൂണിറ്റി കോളേജിന്റെ ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് പ്രോഗ്രാമിലേക്ക് ജൂലൈ 31 വരെ അപേക്ഷിക്കാം. അപേക്ഷയും പ്രോസ്പെക്ടസും എസ് ആർസി ഓഫീസിൽ ലഭിക്കും. കോഴ്സ് വിവരങ്ങൾ www.srccc.in ൽ ലഭിക്കും. അപേക്ഷ ജൂലൈ 31 നകം ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പിഓ, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471 2325101, 9846033001.
വൈദ്യുതി മുടങ്ങും
പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കോറോം നോർത്ത്, കായിക്കാന്താടം, നെല്ലിയാട്ട്, എഞ്ചി. കോളേജ് ഭാഗങ്ങളിൽ ജൂലൈ 13 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ പുതുയകോട്ടം, ജ്യോതിപീടിക, പുളുക്കോപാലം, സ്പ്രിഗ്ഫീൽഡ് വില്ല എന്നീ ഭാഗങ്ങളിൽ ജൂലൈ 13 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ ചക്കാലകവല, ശിവഗിരി, അറക്കൽ, പുള്ളിക്കല്ല്, കോട്ടക്കുന്ന്, കുനിയാമ്പുഴ, കുനിയാമ്പുഴ എക്സ്ചേഞ്ച്, തറചീത എന്നിവിടങ്ങളിൽ ജൂലൈ 13 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
- Log in to post comments