Post Category
കാലവർഷക്കെടുതിയിൽ അഞ്ച് വീട് തകർന്നു
കാലവർഷക്കെടുതിൽ ജില്ലയിൽ ഒരു വീട് പൂർണമായും നാല് വീട് ഭാഗികമായും തകർന്നു. പയ്യന്നൂർ താലൂക്ക് പെരിങ്ങോം വില്ലേജിൽ എ ജി ഇന്ദിരയുടെ വീട് പൂർണമായും തകർന്നു. പാണപ്പുഴ വില്ലേജ് പറവൂരിലെ ശൈലജയുടെയും വയക്കര വില്ലേജിൽ വെമ്പിരിഞ്ഞൻ കുഞ്ഞികൃഷ്ണന്റെയും വീട് മരം വീണ് ഭാഗികമായി തകർന്നു. തലശ്ശേരി താലൂക്ക് കണ്ണവം വില്ലേജിലെ ലീലയുടെയും കണ്ണൂർ താലൂക്ക് എളയാവൂർ വില്ലേജിലെ പരപ്പിൽ മൊട്ടയിൽ ഉഷയുടെയും വീട് ഭാഗികമായി തകർന്നു. ഉഷയെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. അഞ്ചരക്കണ്ടി വില്ലേജിലെ പറമ്പുക്കരി സ്വദേശി എം സി സുരേന്ദ്രൻ തലശ്ശേരി താലൂക്ക് കീഴല്ലൂർ വില്ലേജിലെ പനയത്താംപറമ്പിൽ കുളത്തിൽ വീണ് മരിച്ചു. ജൂലൈ 12ന് വൈകുന്നേരം നാല് മണിക്കാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
date
- Log in to post comments