കണ്ണൂര്‍ അറിയിപ്പുകള്‍ 13-07-2022
ട്രാന്‍സ്‌ജെന്ററിനു തത്തുല്യ മലയാളപദം നിർദേശം; അവസാനതീയതി ജൂലൈ 14
ട്രാന്‍സ്‌ജെന്റര്‍ എന്ന ഇംഗ്ലീഷ് പദത്തിന് തത്തുല്യമായ പദം മലയാളത്തില്‍ നിലവിലില്ല. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് മാന്യമായ പദവി നല്‍കാനുതകുന്ന, അവരെ അഭിസംബോധന ചെയ്യാന്‍ പര്യാപ്തമായ പദം കണ്ടെത്താന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പദനിർദ്ദേശ മത്സരം നടത്തുന്നു. ലഭിക്കുന്ന പദങ്ങളിൽ നിന്ന് ഉചിതമായ പദം ഭാഷാവിദഗ്ധരുടെ സമിതി കണ്ടെത്തുന്നതാണ്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിര്‍ദ്ദേശിക്കുന്ന പദം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ keralabhashatvm@gmail.com എന്ന ഇ-മെയിലിലേക്ക് പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ സഹിതം ജൂലൈ 14നകം അയക്കണം.
പഠനോപകരണങ്ങൾ നൽകി
ജില്ലയിലെ ചുമട്ട് തൊഴിലാളികളുടെ മക്കൾക്കായി കേരള ചുമട്ട് തൊഴിലാളി ക്ഷേമബോർഡിന്റെ ആഭിമുഖ്യത്തിൽ നൽകുന്ന പഠനോപകരണങ്ങളുടെ വിതരണം ഡെപ്യുട്ടി ലേബർ ഓഫീസർ വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. ചുമട്ട് തൊഴിലാളി ക്ഷേമബോർഡ് ജില്ലാ കമ്മിറ്റി അംഗം കെ പി രാജൻ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ എം എ കരീം, രാജൻ തിയ്യരത്ത്, അക്കൗണ്ട്സ് ഓഫീസർ പി കെ ലില്ലി എന്നിവർ പങ്കെടുത്തു.
സ്വയംതൊഴിൽ വായ്പാ പദ്ധതി
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷന്റെ സ്വയം തൊഴിൽ വായ്പാ പദ്ധതിക്കു കീഴിൽ വായ്പ അനുവദിക്കാനായി ജില്ലയിലെ പട്ടികജാതിയിൽപ്പെട്ട തൊഴിൽ രഹിതരായ യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 50,000 രൂപ മുതൽ 50 ലക്ഷം രൂപ വരെ പരമാവധി വായ്പ അനുവദിക്കും. അപേക്ഷകർ പട്ടികജാതിയിൽപ്പെട്ടവരും 18നും 55നും മധ്യേ പ്രായമുള്ളവരുമായിരിക്കണം. നാല് ശതമാനം മുതൽ ഒമ്പത് ശതമാനം വരെ പലിശ നിരക്കിൽ വായ്പാ തുക 36 മാസം മുതൽ 60 തുല്യ മാസ ഗഡുക്കളായി തിരിച്ചടക്കണം. വായ്പാ തുകയ്ക്ക് കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. താൽപര്യമുള്ളവർ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കുമായി കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0497-2705036, 9400068513.
ഇന്റേൺഷിപ്പിന് അവസരം
നവ കേരളം കർമ്മ പദ്ധതിയിൽ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എൻവയോൺമെന്റൽ സയൻസ്, ജിയോളജി / എർത്ത് സയൻസ്, സോഷ്യോളജി, സോഷ്യൽ വർക്ക്, ബോട്ടണി എന്നിവയിലെ ബിരുദാനന്തര ബിരുദധാരികൾക്കും സിവിൽ എഞ്ചിനീയറിങ്ങ്, കൃഷി എന്നിവയിലെ ബിരുദധാരികൾക്കും ജേർണലിസം ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പി ജി ഡിപ്ലോമ വിജയിച്ചവർക്കും അപേക്ഷിക്കാം. ആറ് മാസമാണ് കാലാവധി. പ്രതിമാസം സർക്കാർ അംഗീകൃത സ്‌റ്റൈപൻഡും നൽകും. ഇന്റർവ്യുവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഹരിതകേരളം മിഷൻ വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഓൺലൈൻ സംവിധാനം www.careers.haritham.kerala.gov.in മുഖേന ജൂലൈ 23 വരെ അപേക്ഷ സമർപ്പിക്കാം. പ്രായപരിധി 27 വയസ്സ്.
വുമൺ ക്യാറ്റിൽ കെയർ വർക്കർ നിയമനം
തലശ്ശേരി ബ്ലോക്ക് ക്ഷീരവികസന യൂണിറ്റ് മിൽക്ക്‌ഷെഡ് വികസന പദ്ധതിയിൽ വുമൺ ക്യാറ്റിൽ കെയർ വർക്കർ തസ്തികയിൽ നിയമനം നടത്തുന്നു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന പത്താം ക്ലാസ് വിജയിച്ച 18 നും 45 നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 8000 രൂപ പ്രതിഫലം ലഭിക്കും. അപേക്ഷാ ഫോറം ബ്ലോക്ക് ക്ഷീരവികസന യൂണിറ്റ് ഓഫീസിൽ ലഭിക്കും. താൽപര്യമുള്ളവർ ജൂലൈ 16 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ്് അപേക്ഷിക്കണം. ഫോൺ: 04902342859.
എച്ച് എസ് ടി ഇംഗ്ലീഷ് ഇന്റർവ്യു
തളിപ്പറമ്പ് പട്ടുവം കയ്യന്തടത്ത് പ്രവർത്തിക്കുന്ന ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഒഴിവുള്ള എച്ച് എസ് ടി ഇംഗ്ലീഷ് തസ്തികയിലേക്കുള്ള ഇന്റർവ്യു ജൂലൈ 19 ന് പത്ത് മണിക്ക് കണ്ണൂർ ഐ ടി ഡി പി ഓഫീസിൽ നടത്തുന്നു. അപേക്ഷകൾ സമർപ്പിച്ച ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസയോഗ്യത, ജാതി, ജനനതീയ്യതി, തൊഴിൽ പരിചയം തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവണം. ഫോൺ: 04972700357.
ജില്ലാ ആസൂത്രണ സമിതി യോഗം 16ന്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2022-23 വാർഷിക പദ്ധതികൾക്ക് അംഗീകാരം നൽകുന്നതിനായി ജില്ലാ ആസൂത്രണ സമിതി യോഗം ജൂലൈ 16ന് ഉച്ചക്ക് 12 മണിക്ക് ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേരും.
പ്ലസ്സ് വൺ സ്പോര്‍ട്സ് ക്വാട്ടാ പ്രവേശനം : അപേക്ഷ ജൂലൈ 22 വരെ
ഈ അദ്ധ്യയന വര്‍ഷത്തേക്കുള്ള പ്ലസ്സ് വണ്‍ സ്പോര്‍ട്സ് ക്വാട്ട അഡ്മിഷനുള്ള അപേക്ഷകള്‍ ജൂലൈ 22 വരെ ഓണ്‍ ലൈനായി ക്ഷണിച്ചു.
സ്പോര്‍ട്സ് ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഹയര്‍ സെക്കണ്ടറി ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ www.hscap.kerala.gov.in എന്ന സൈറ്റില്‍ ജനറല്‍ രജിസ്ട്രേഷനും അതോടൊപ്പം കായിക രംഗത്തെ നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി സ്പോര്‍ട്സ് ക്വാട്ടാ രജിസ്ട്രേഷനും നടത്തേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന പ്രിന്‍റ് ഔട്ടും, കായിക നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റും സ്കാന്‍ ചെയ്ത് വിദ്യാര്‍ത്ഥികളുടെ സ്വന്തം ഇ മെയില്‍ ഐ.ഡി യില്‍ നിന്നും കണ്ണൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ plusonekannurdsc@gmail.com എന്ന ഇ മെയിലിലേക്ക് അയച്ചു നല്‍കണം. അങ്ങനെ ലഭിക്കുന്ന കോപ്പികള്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പരിശോധിച്ച് ഒരു സ്കോര്‍ കാര്‍ഡ് ഉണ്ടാക്കി അതാത് വിദ്യാര്‍ത്ഥികളുടെ ഇ മെയിലിലേയ്ക്ക് തിരികെ അയക്കും. . തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ സെക്കണ്ടറി സൈറ്റില്‍ കയറി സ്കൂള്‍ ഓപ്ഷന്‍ നല്‍കാവുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷ സ്കൂളിൽ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 23 ആണ്. 01.04.2020മുതല്‍ 31.03.2022 വരെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമെ സ്പോര്‍ട്സ് ക്വാട്ടാ പ്രവേശനത്തിനായി പരിഗണിയ്ക്കുകയുള്ളു. ജില്ലാ / സംസ്ഥാന കായിക അസോസിയോഷനുകള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ഒബ്സര്‍വ്വറുടെ ഒപ്പ് നിര്‍ബന്ധമാണ്.
കുടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 04972700485
ക്ഷീര കർഷകർക്ക് പരിശീലനം
ബേപ്പൂർ നടുവട്ടത്തെ ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ശുദ്ധമായ പാലുൽപ്പാദന പരിശീലനം സംഘടിപ്പിക്കുന്നു. കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തിൽ ജൂലൈ 22, 23 തീയ്യതികളിലാണ് പരിശീലനം. പ്രവേശന ഫീസ് 20 രൂപ. ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് ഹാജരാക്കണം. താൽപര്യമുള്ളവർ ജൂലൈ 18ന് വൈകിട്ട് അഞ്ചു മണിക്കകം dd-dtc-kkd.dairy@kerala.gov.in എന്ന മെയിൽ ഐഡി വഴിയോ 0495 2414579 എന്ന നമ്പർ മുഖേനയോ പേര് രജിസ്റ്റർ ചെയ്യണം.
തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് അപേക്ഷിക്കാം
പോണ്ടിച്ചേരി സർവകലാശാല മാഹി കേന്ദ്രം കമ്മ്യുണിറ്റി കോളേജിൽ ഈ അധ്യയന വർഷത്തെ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികൾ തുടങ്ങി. ഓൺലൈൻ ആയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ നൽകേണ്ട അവസാന തീയ്യതി ആഗസ്റ്റ് 11. രജിസ്‌ട്രേഷന് https://puccmaheadm.samarth.edu.in എന്ന സൈറ്റ് സന്ദർശിക്കുക. ഫോൺ: 04902332622, 9207982622, 9495720870.
ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ഡിഗ്രി പ്രവേശനം
ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കേരള സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂർ (04734224076, 8547005045), ധനുവച്ചപുരം (04712234374, 2234373, 8547005065), കുണ്ടറ (0474258086, 8547005066), മാവേലിക്കര (04792304494/2341020, 8547005046), കാർത്തികപ്പള്ളി (04792485370/2485852,8547005017) കലഞ്ഞൂർ (04734272320,8547005024), പെരിശ്ശേരി (04792456499,8547005006) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഏഴ് അപ്ലൈഡ് സയൻസ് കോളേജുകളിലേക്കും മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കടുത്തുരുത്തി (04829264177, 8547005049), കട്ടപ്പന (04868250160, 8547005053), കാഞ്ഞിരപ്പള്ളി (04828206480, 8547005075), കോന്നി (046822382280, 8547005074), മല്ലപ്പള്ളി (04692681426 8547005033), മറയൂർ (04865253010, 8547005072), നെടുംകണ്ടം (04868234472,8547005067), പയ്യപ്പാടി (പുതുപ്പള്ളി 0481-2351228, 8547005040), പീരുമേട് (04869232373, 8547005041), തൊടുപുഴ (04862257447, 8547005047),പുത്തൻവേലിക്കര (04842487790, 8547005269), അയിരൂർ (04735296833, 8547055105,8921379224) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന 12 അപ്ലൈഡ് സയൻസ് കോളേജുകളിലേക്കും ഈ അദ്ധ്യയന വർഷത്തിൽ ഡിഗ്രി കോഴ്സുകളിൽ കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50% സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി ജൂലൈ 12 ന് പത്ത് മണി മുതൽ ഓൺലൈനായി സമർപ്പിക്കാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, അനുബന്ധങ്ങൾ , 750/ രൂപ (എസ്.സി, എസ്.റ്റി 250/രൂപ) രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങൾ എന്നിവ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കണം. വിശദവിവരങ്ങൾ ഐ.എച്ച്.ആർ.ഡി വെബ്സൈറ്റായ www.ihrd.ac.in ൽ ലഭ്യമാണ്.
എച്ച് ഡി സി എം കോഴ്സിന് അപേക്ഷ ക്ഷണിച്ചു
ദേശീയ സഹകരണ പരിശീലന കൗൺസിലിന്റെ (എൻ സി സി ടി) കീഴിൽ കണ്ണൂർ പറശ്ശിനിക്കടവിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിന്റെ 34-മത് ബാച്ച് ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (എച്ച ഡി സി എം) കോഴ്സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കോഴ്സ് കാലാവധി. മെറിറ്റ്/പ്രവേശന പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. 2022 ജനുവരി 1ന് 40 വയസ്സ് കവിയാത്ത ബിരുദധാരികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. എസ് സി/എസ് ടി വിഭാഗക്കാർക്കും സഹകരണ സ്ഥാപനങ്ങളിലും സഹകരണവുമായി ബന്ധപ്പെടുന്ന സർക്കാർ വകുപ്പിലെ ജീവനക്കാർക്കും നിയമാനുസൃതമായി സീറ്റ് സംവരണം ഉണ്ട്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള വിശദവിവരങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് വെബ്‌സൈറ്റായ www.icmkannur.org ൽ ലഭ്യമാണ്. അവസാന തീയ്യതി ജൂലൈ 27. ഫോൺ : 04972784002, 2784044.
മാവ് ലേലം
ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ കാവുമ്പായി-കരിവെള്ളൂർ റോഡിൽ കരിയില തോട് പാലത്തിന് സമീപമുള്ള രണ്ട് മാവുകൾ സ്ഥലത്ത് ജൂലൈ പതിനെട്ടിന് രാവിലെ 11.30ന് പരസ്യലേലം ചെയ്യും.
വൈദ്യുതി മുടങ്ങും
അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ ബിസ്മില്ല മുതൽ അഴീക്കൽ വരെ ജൂലൈ 14 വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ ചീർകാട് ട്രാൻസ്‌ഫോമർ പരിധിയിൽ ജൂലൈ 14 വ്യാഴം രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പയ്യന്നൂർ എലെക്ട്രിക്കൽ സെക്ഷനിലെ കോറോം ഹൈസ്ക്കൂൾ ,കാര്യക്കാട് റോഡ്, മുത്തത്തി.കാനായി, വള്ളിക്കെട്ട്, എ വി സ്മാരകം, കാനം, മുക്കൂട് ഭാഗങ്ങളിൽ ജൂലൈ 14 വ്യാഴം രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
- Log in to post comments