ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ റിസോഴ്‌സസ്സ് ഡെവലപ്പ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ മഹാത്മ ഗാന്ധി സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഏഴ് അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2022-23 അദ്ധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50% സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കാം.
ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 1000/ രൂപ (എസ്.സി,എസ്.റ്റി 350/രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് www.ihrd.ac.in സന്ദര്‍ശിക്കുക. കോന്നി (0468 2 382 280, 8547 005 074), പുതുപ്പള്ളി 0481 2 351 228, 8547 005 040), കടുത്തുരുത്തി (0482 9 264 177, 8547 005 049), കട്ടപ്പന (0486 8 250 160, 8547 005 053), മറയൂര്‍ (0486 5 253 010, 8547 005 072), പീരുമേട് (0486 9 232 373, 8547 005 041), തൊടുപുഴ (0486 2 257 447, 8547 005 047).
- Log in to post comments