Post Category
സൗജന്യ മത്സര പരീക്ഷാ പരിശീലനം
നാഷണൽ എംപ്ലോയ്മെന്റ് സർവീസിന്റെ പട്ടികജാതി/പട്ടികവർഗ്ഗ ഉദ്യോഗാർഥികൾക്കായുള്ള സമന്വയ പദ്ധതി പ്രകാരം മട്ടന്നൂർ ടൗൺ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ പരിധിയിലുള്ള പട്ടികജാതി/പട്ടികവർഗ്ഗ ഉദ്യോഗാർഥികൾക്ക് 38 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം നടത്തുന്നു. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ വ്യക്തിഗത വിവരങ്ങൾ, പങ്കെടുക്കേണ്ട മത്സര പരീക്ഷകളുടെ വിവരങ്ങൾ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്റെയും യോഗ്യതസർട്ടിഫിക്കറ്റിന്റെയും പകർപ്പുകൾ എന്നിവ സഹിതം ജൂലൈ 30 നകം മട്ടന്നൂർ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ സമർപ്പിക്കണം. 40 പേർക്കാണ് പ്രവേശനം. ദിവസം 100 രൂപ നിരക്കിൽ സ്റ്റൈപ്പന്റ് നൽകും.
date
- Log in to post comments