Skip to main content

പ്ലേസ്മെന്റ് ഓഫീസര്‍ നിയമനം

ചെങ്ങന്നൂര്‍ ഗവ.ഐ.ടി.ഐ.യില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്ലേസ്മെന്റ് ഓഫീസറെ നിയമിക്കുന്നതിന് ജൂലൈ 21ന് 10.30ന് അഭിമുഖം നടക്കും. ബി.ഇ/ബി.ടെക്ക് ബിരുദവും എച്ച്.ആര്‍/മാര്‍ക്കറ്റിംഗില്‍ എംബിഎയും ആണ് യോഗ്യത. ഇംഗ്ലീഷില്‍ എഴുതാനും സംസാരിക്കാനുമുള്ള പ്രാവീണ്യവും പ്ലേസ്മെന്റ്/ എച്ച്.ആര്‍ മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. പ്രായ പരിധി 35 വയസ്. വേതനം 20000 രൂപ+ ഇന്‍സെന്റീവ്. താല്‍പ്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി അന്നേ ദിവസം രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0479 2452210, 2953150.

date