Skip to main content

സത്യമേവ ജയതേ മീഡിയ ലിറ്ററസി ക്യാമ്പെയ്ന്‍ ഉദ്ഘാടനം ചെയ്തു

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്റ് ലൈഫ് ലോംങ് എഡ്യൂക്കേഷന്‍ കേരള (സ്‌കോള്‍ കേരള)യിലെ വിദ്യാര്‍ഥികള്‍ക്കായി ഇന്റര്‍നെറ്റിന്റെ സുരക്ഷിത ഉപയോഗം സംബന്ധിച്ച് 'സത്യമേവ ജയതേ' മീഡിയ ലിറ്ററസി ക്യാമ്പയിന്റെയും 2022 മാര്‍ച്ചിലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ സ്‌കോള്‍ കേരള വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങിന്റെയും സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു.

 

പത്തനംതിട്ട ജില്ലാതല പരിപാടിയുടെയും സ്‌കോള്‍ കേരള വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ കാതോലിക്കേറ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു. പ്രത്യേക പരിശീലനം ലഭിച്ച റിസോഴ്സ് പേഴ്സണ്‍ മീഡിയ ലിറ്ററസിയില്‍ ക്ലാസെടുത്തു.

date