Skip to main content

മ​​​​​​​ട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു

 

മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാന്റെ അധ്യക്ഷയിൽ രാഷ്ട്രീയ പാർട്ടിക പ്രതിനിധികളുടെ യോഗം ചേർന്നു. സ്വതന്ത്രവും നിഷ്പക്ഷവുമായി തിരഞ്ഞെടുപ്പിന് എല്ലാ പിന്തുണയും രാഷ്ട്രീയ പാർട്ടികൾ ഉറപ്പുനൽകി. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് പരാതികൾ ലഭിച്ചാൽ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കമ്മീഷണർ അറിയിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി എ സന്തോഷ്, ജില്ലാ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ലിറ്റി ജോസഫ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി വി ശശീന്ദ്രൻ, വി കെ സുഗതൻ (സിപിഐഎം), ടി വി രവീന്ദ്രൻ (ഐഎൻസി), എം ഗംഗാധരൻ (സിപിഐ), ഇ പി ഷംസുദ്ദീൻ, പി പി അബ്ദുൾ ജലീൽ (ഐയുഎംഎൽ), രാജൻ പുതുക്കുടി, ജിയിൻ വി വി (ബിജെപി), വി കെ ഗിരിജൻ (എൽജെഡി), വി മോഹനൻ (ആർഎസ്പി), അജയൻ പായം (എൻസിപി), സി ധീരജ് (ജെഡിഎസ്), മുഹമ്മദ് ഇംതിയാസ് (വെൽഫെയർ പാർട്ടി), വിവിധ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ ഉദ്യോഗസ്ഥരുടെ യോഗവും ചേർന്നു. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, സിറ്റി എസിപി പിപി സദാനന്ദൻ, വരണാധികാരികളായ കണ്ണൂർ ഡിഎഫ്ഒ പി കാർത്തിക്, സോഷ്യൽ ഫോറസ്ട്രി അസി. ഫോറസ്റ്റ് കൺസർവേറ്റർ ജി പ്രദീപ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇകെ പത്മനാഭൻ, ഉപവരണാധികാരികൾ, ഇആർഒ തുടങ്ങിയവർ പങ്കെടുത്തു.

date