Post Category
എകെജി അനുസ്മരണ സെമിനാർ 27ന്
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാറിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യസമര സേനാനി എകെജിയെ അനുസ്മരിക്കും. ജൂലൈ 27 ബുധനാഴ്ച ഉച്ചക്ക് 2.30ന് പെരളശ്ശേരി മൂന്നുപെരിയ താജ് ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. എംപിമാരായ ഡോ. വി ശിവദാസൻ, അഡ്വ. കെ സന്തോഷ് കുമാർ വിശിഷ്ടാതിഥികളാകും. ഡോ. വി വി കുഞ്ഞികൃഷ്ണൻ എകെജി അനുസ്മരണ പ്രഭാഷണം നടത്തും
date
- Log in to post comments