Skip to main content

കുടിവെളള ചാര്‍ജ് കുടിശിക തീര്‍പ്പാക്കാം

വാട്ടര്‍ ചാര്‍ജ് കുടിശിക പിരിക്കുന്നതിനുളള തീവ്ര യജ്ഞത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. ആഗസ്റ്റ് 15 വരെ എല്ലാ പ്രവര്‍ത്തി ദിനങ്ങളിലും ആംനെസ്റ്റി പദ്ധതി പ്രകാരം കുടിശിക തീര്‍പ്പാക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാം. 2021 ജൂണ്‍ 30ന് മുമ്പ് മുതല്‍ കുടിശിക നിലനില്‍ക്കുന്ന ഉപഭോക്താക്കള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

 

കാന്‍സര്‍, അവയവ മാറ്റ ശസ്ത്രക്രിയ, ഡയാലിസിസ്, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലും ലീക്കേജ് മൂലം അധിക ബില്ല് വന്നിട്ടുളള ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്കും ഈ സ്‌കീമില്‍ ആനുകൂല്യം ലഭിക്കുന്നതാണ്. തീര്‍പ്പാക്കിയ തുകയ്ക്ക് പുറമെ റവന്യൂ വകുപ്പിന് അടക്കാനുളള റിക്കവറി ചാര്‍ജ് കൂടി ഉപഭോക്താവ് അടക്കണം. ബിപിഎല്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗം കൂടുതല്‍ വന്നതിനാല്‍ ബില്ല് വന്നവര്‍ക്കും ഈ ആനുകൂല്യത്തിന് അപേക്ഷിക്കാം.
 

date