Skip to main content

കാഡ്‌കോ വായ്പ നല്‍കുന്നു

വ്യവസായ വകുപ്പിന് കീഴിലെ കേരള ആര്‍ട്ടിസാന്‍സ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (കാഡ്‌കോ) മരപ്പണി, ഇരുമ്പുപണി, സ്വര്‍ണപ്പണി, വെങ്കല/ചെമ്പുപണി, കല്‍പ്പണി, മണ്‍പാത്ര നിര്‍മ്മാണം, ചെരുപ്പ് ഉല്‍പാദനം, തുകലുല്‍പ്പന്ന നിര്‍മ്മാണം തുടങ്ങിയ തൊഴിലുകളിലോ അനുബന്ധ തൊഴിലുകളിലോ ഏര്‍പ്പെടുന്ന വനിതകള്‍ ഉള്‍പ്പെടെയുള്ള ആര്‍ട്ടിസാന്‍സുകള്‍ക്ക് വായ്പ നല്‍കുന്നു. സ്വയം തൊഴില്‍ തുടങ്ങുന്നതിനും നിലവിലെ തൊഴില്‍ സ്ഥാപനത്തിന്റെ വികസനത്തിനും ദേശീയ പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ ധനസഹായത്തോടെയാണ് വായ്പ. 18നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 50,000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വായ്പ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് വലിയങ്ങാടി സിന്‍ഡിക്കേറ്റ് ബാങ്കിന് എതിര്‍വശത്തെ കാഡ്‌കോ ഉത്തരമേഖലാ ഓഫീസില്‍ നേരിട്ടോ ഫോണിലോ ബന്ധപ്പെടുക. ഫോണ്‍: 0495 2365254. 

date