Skip to main content
അബൂബക്കറും കുടുംബവും കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം

പോളിഹൗസ് മഞ്ഞൾ  കൃഷിയുമായി അബൂബക്കറും ഭാര്യയും

 

ഹൈടെക് പോളിഹൗസ് മഞ്ഞൾ കൃഷിയിൽ മികച്ച വിളവ് നേടി ഏര്യം ബക്കളത്തെ പി അബൂബക്കറും ഭാര്യ കുഞ്ഞാമിനയും. കടന്നപ്പള്ളി-പാണപ്പുഴ കൃഷി ഭവൻ പരിധിയിലാണ് പോളിഹൗസ് രീതിയിൽ മഞ്ഞൾ കൃഷി ചെയ്യുന്നത്. കൃഷി വകുപ്പിന്റെ സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയിലൂടെയാണ് പരീക്ഷണം വിജയിപ്പിച്ചത്. 50 സെന്റിലെ പോളിഹൗസിലാണ് കൃഷി. മൂന്ന് ഏക്കറിന് മുകളിൽ സ്ഥലം ആവശ്യമുള്ളിടത്താണ് 2000 ചതുരശ്ര മീറ്റർ വെർട്ടിക്കൽ ഫാമിംഗ് മാതൃകയിൽ മഞ്ഞൾ നട്ടത്. 

വിള ദൈർഘ്യം കുറവും അത്യുൽപാദന ശേഷിയും കുർക്കുമിൻ അംശം കൂടുതലുമുള്ള മഞ്ഞളാണ് കൃഷി ചെയ്യുന്നത്. ഫെർട്ടിഗേഷൻ രീതിയിൽ ജലസേചനവും വളപ്രയോഗവും തുളളി നനയിലൂടെ നൽകും. നീർവാർച്ചയുള്ള മണ്ണ് തെരഞ്ഞെടുത്ത് ആവശ്യമായ മൂലകങ്ങളും വളങ്ങളും ചേർത്ത് പ്രത്യേകം ട്രേകളിലാണ് കൃഷി. 36 സ്റ്റാന്റുകൾ ഒരുക്കി, ഓരോന്നിലും ആറു വീതം ട്രേകൾ സജ്ജമാക്കി. ഒരു ട്രേയിൽ 120 മുതൽ 150 ചുവട് വരെ മഞ്ഞൾ നടാം. ഔഷധം, സൗന്ദര്യ വർധക വസ്തുക്കൾ എന്നിവ നിർമിക്കാനുള്ള ഗുണമേന്മയുള്ള മഞ്ഞൾ ഉൽപാദമാണ് ലക്ഷ്യമെന്നും മഹാരാഷ്ട്ര ആസ്ഥാനമായ കമ്പനിയുമായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയതായും അബൂബക്കർ പറഞ്ഞു.

കടന്നപ്പള്ളി-പാണപ്പുഴ കൃഷി ഓഫീസർ വി വി ജിതിനും മറ്റ് ഉദ്യോഗസ്ഥരും ഇവർക്കാവശ്യമായ സാങ്കേതിക സഹായങ്ങളും പിന്തുണയും നൽകുന്നുണ്ട്

date