Skip to main content

ഗ്രാമസഭ ചേരും

എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ലൈഫ് 2020 പുതിയ അപേക്ഷകളുടെ രണ്ടാം ഘട്ട അപ്പീലിനുശേഷമുള്ള കരട് പട്ടികയ്ക്ക് ഗ്രാമസഭ അംഗീകാരം നേടുന്നതിനായി എല്ലാ വാര്‍ഡുകളിലേയും ഗ്രാമസഭ ഈമാസം നാല് മുതല്‍ ആറ് വരെ നടക്കും. ഈ മാസം നാലിന് - വാര്‍ഡ് ഒന്ന് 11 ന് സിഎസ്ഐ പള്ളി പാരിഷ് ഹാള്‍ കൊറ്റന്‍കുടി, വാര്‍ഡ് മൂന്ന് - രണ്ടിന് 43 -ാം നമ്പര്‍ അങ്കന്‍വാടി മേത്താനം, വാര്‍ഡ് നാല്-രണ്ടിന് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം, വാര്‍ഡ് എട്ട്- 11 ന് അടിച്ചിനാംകുഴി അങ്കണവാടി, വാര്‍ഡ് ഒമ്പത്- 11ന് ശ്രീ ചിത്രവിലാസം എന്‍എസ്എസ് കരയോഗമന്ദിരം, വാര്‍ഡ് 11- 11ന് 56ാംനമ്പര്‍ അങ്കണവാടി വാളക്കുഴി.

 

അഞ്ചിന് വാര്‍ഡ് അഞ്ച്- രണ്ടിന് വിക്ടറി ഫെയ്ത്ത് ഹാള്‍ ഇരുമ്പുകുഴി, വാര്‍ഡ് 10- 11ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍, വാര്‍ഡ് 12- 11ന് കാരമല സ്റ്റേഡിയം, വാര്‍ഡ് 13- 11ന് കാരമല അങ്കണവാടി, വാര്‍ഡ് 14- 11ന് ചിറയ്ക്കല്‍ സാംസ്‌കാരിക നിലയം.
ആറിന് വാര്‍ഡ് രണ്ട്-രണ്ടിന് സിഎംഎസ്എല്‍പി എസ് വെങ്ങളം, വാര്‍ഡ് ആറ്- മൂന്നിന് ജിഎല്‍പിഎസ് തെള്ളിയൂര്‍ തടിയൂര്‍, വാര്‍ഡ് ഏഴ്- രണ്ടിന് ജിഎല്‍പിഎസ് തെള്ളിയൂര്‍ തടിയൂര്‍ എന്നിവിടങ്ങളില്‍ നടക്കുമെന്ന് എഴുമറ്റൂര്‍ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
 

date