Skip to main content

ഉരുൾപൊട്ടൽ മേഖലയിൽ രക്ഷാപ്രവർത്തനത്തിന് കലക്ടറും സംഘവും

 

 

കനത്ത മഴയിൽ ഉരുൾപൊട്ടി നാശ നഷ്ടമുണ്ടായ കണിച്ചാർ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലെ രക്ഷാപ്രവർത്തനത്തിന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറും സംഘവും നേതൃത്വം നൽകി. പൂളക്കുറ്റി, മേലെ വെള്ളറ, താഴെ വെള്ളറ, നെടുമ്പ്രംചാൽ, ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന പൂളക്കുറ്റി എൽ പി സ്‌കൂൾ എന്നിവിടങ്ങളിൽ കലക്ടറെത്തി. 11 കുടുംബങ്ങളിലെ 31 പേരാണ് ക്യാമ്പിലുള്ളത്. ഉരുൾ പൊട്ടിയതിനെ തുടർന്ന് തിങ്കളാഴ്ച്ച രാത്രി തന്നെ ഇവരെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. 

ഫയർ ആൻഡ് റെസ്‌ക്യു ഫോഴ്‌സ്, ഇന്ത്യൻ ആർമി, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ് സംഘങ്ങൾക്ക് പുറമെ സബ് കലക്ടർ അനുകുമാരി, എഡിഎം കെ കെ ദിവാകരൻ, ഇരിട്ടി തഹസിൽദാർ സി പ്രകാശ്, ഇരിട്ടി എൽ ആർ തഹസിൽദാർ എം ലക്ഷ്മണൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു

date