Post Category
എക്കോ ക്ലബ്ബുകള്‍ക്കുള്ള ഗ്രാന്റിന് അപേക്ഷിക്കാം
കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എക്കോ ക്ലബ്ബുകള്‍ക്കുള്ള ഗ്രാന്റ് ഈ വര്‍ഷം മുതല്‍ അതാതു വിദ്യാലയങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രമീകരിക്കും. ജൂലൈ 24ന് കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയ പ്രതിനിധികള്‍ മാനാഞ്ചിറ വിദ്യാഭ്യാസ ഡെപ്പ്യൂട്ടി ഡയറക്ടര്‍ ഓഫീസിലും താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലുള്ളവര്‍ 25ന് താമരശ്ശേരി മിനി സിവില്‍സ്റ്റേഷനിലെ ഡി.ഇ.ഒ ഓഫീസിലും വടകര വിദ്യാഭ്യാസ ജില്ലയിലുള്ളവര്‍ 26ന് വടകര മിനി സിവില്‍ സ്റ്റേഷനിലെ ഡി.ഇ.ഒ ഓഫീസിലും രാവിലെ 11 മണിക്കെത്തണം. വിദ്യാലയ ബാങ്ക് വിവരങ്ങള്‍ കരുതണം. വിവരങ്ങള്‍ക്ക് ഫോണ്‍ : 9745030398.
date
- Log in to post comments