Post Category
കര്ഷക സഭ
ഇലന്തൂര് ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്ഷത്തെ ബ്ലോക്ക് കര്ഷക സഭ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര് ശങ്കരന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി അധ്യക്ഷത വഹിച്ചു. ആത്മ പ്രോജക്ട് ഡയറക്ടര് സാറാ ടി ജോണ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.പി രാജേഷ് കുമാര്, എ ഡി എ (ഇന് ചാര്ജ്) എസ്. കവിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്, കര്ഷക പ്രതിനിധികള്, മറ്റ് വകുപ്പ്തല ഉദ്യോഗസ്ഥരും പങ്കെടുത്തു.
date
- Log in to post comments