Post Category
കാർഷിക സെൻസസ്: താത്ക്കാലിക എന്യുമറേറ്റർ നിയമനം
രാജ്യവ്യാപകമായി അഞ്ചു വർഷത്തിലൊരിക്കൽ നടത്തുന്ന കാർഷിക സെൻസസ് കേരളത്തിലും ആരംഭിക്കുന്നു. തദ്ദേശസ്വയംഭരണ വാർഡുകൾ അടിസ്ഥാനമാക്കി മൊബൈൽ ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ ഉപയോഗിച്ചു നടത്തുന്ന സെൻസസിന്റെ ഒന്നാംഘട്ട വിവരശേഖരണത്തിനായി ഹയർസെക്കൻഡറി/തത്തുല്യയോഗ്യതയുള്ള, സ്മാർട്ട് ഫോൺ സ്വന്തമായവരും അത് ഉപയോഗിക്കുന്നതിൽ പ്രായോഗിക പരിജ്ഞാനവുമുള്ള ഉദ്യോഗാർഥികൾക്ക് അവസരമുണ്ട്. ഒരു വാർഡിന് പരമാവധി 4600 രൂപ വിവരശേഖരണത്തിന് പ്രതിഫലമായി ലഭിക്കും. താൽപ്പര്യമുള്ളവർ ആഗസ്റ്റ് 20നകം അപേക്ഷ സമർപ്പിച്ച് ഈ മാസം അവസാനം താലൂക്ക് കേന്ദ്രങ്ങളിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. അപേക്ഷിക്കാനുളള ലിങ്ക്: https://forms.gle/3rBSFHEQWtgyrN9f9 ഫോൺ: 0495-2700405, 9447890227, 9747524727, 9847931359.
date
- Log in to post comments