മുൻ് എസ്.ഐയുടെ പരാക്രമം ; എസ്.ഐയെ ഹാജരാക്കാൻ എസ്.പിക്ക് നിർദ്ദേശം
ആലപ്പുഴ: മുൻ എസ്.ഐയുടെ പരാക്രമങ്ങൾക്ക് പരിഹാരം തേടി ഒരു കൂട്ടം വനിതകൾ വനിതാ കമ്മീഷനിൽ. തെളിവുസഹിതം ഹാജരാക്കിയ പരാതി ബോധ്യപ്പെട്ട വനിതാ കമ്മീഷൻ മുൻ എസ്.ഐയോട് ഹാജരാകാൻ പറഞ്ഞിരുന്നെങ്കിലും സിറ്റിങിൽ അദ്ദേഹം പങ്കെടുത്തില്ല. തുടർന്ന് അടുത്ത സിറ്റിങിൽ മുൻ എസ്.ഐയെ ഹാജരാക്കണമെന്ന് ജില്ലാ പോലീസ് മേധാവിയോട് കമ്മീഷൻ ആവശ്യപ്പെട്ടു.
കുടുംബശ്രീ ജൻഡർ ഡസ്‌കിന്റെ സഹായത്തോടെയാണ് തെളിവ് സഹിതം മുൻ.എസ്്.ഐയുടെ സ്വഭാവ വൈകൃത കഥകൾ പരാതിക്കാരായ വനിതകൾ കമ്മീഷനിലെത്തിച്ചത്. വഴിത്തർക്കത്തെ തുടർന്നാണ് പ്രശ്‌നങ്ങൾ ആരംഭിച്ചതെങ്കിലും റിട്ടേഡ് എസ്.ഐ വീടിന് ചുറ്റും അനുമതിയില്ലാതെ ഒളിക്യാമറ സ്ഥാപിച്ചതും വിനയായി. കുടുംബശ്രീ നടത്തിയ അന്വേഷണ റിപ്പോർട്ടും വനിതാ കമ്മീഷനിൽ സമർപ്പിച്ചു.പോലീസുകാർക്കെതിരെയുള്ള കേസുകൾ വർധിക്കുന്നതായി കമ്മീഷൻ വിലയിരുത്തി. മറ്റൊരു കേസിൽ ഗ്രേഡ് എസ്.ഐയുടെ ഭാര്യ ആയതിനാൽ ഭർത്താവിനെതിരെയുള്ള പരാതികളിൽ നീതി ലഭിക്കുന്നില്ലെന്ന വിചിത്ര പരാതിയും കമ്മീഷനുമുന്നിലെത്തി.
മൊബൈൽഫോൺ പോലെയുള്ള പുതിയ സങ്കേതങ്ങളുപയോഗിച്ച് സ്്ത്രീകൾ തെളിവുകൾ സൂക്ഷിച്ചുവയ്ക്കുന്ന പ്രവണത നല്ലതാണെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു. സ്ത്രീകളുൾ്‌പ്പെടുന്ന എല്ലായിടങ്ങളിലും പോക്‌സോ, സൈബർകേസുകളെക്കുറിച്ച് ബോധവത്കരണം നടത്താനും കമ്മീഷൻ തീരുമാനിച്ചു. വനിതാ കമ്മീഷനിൽ സ്ത്രീകളുടെ പരാതി്ക്കാണ് മുൻഗണനയെന്നും കമ്മീഷൻ സൂചിപ്പിച്ചു. വിവാഹശേഷമുള്ള സമ്പത്ത് വിഭജനത്തിൽ മകളുടെ ഭർത്താവിനെതിരെ അച്ഛൻ പരാതിയുമായി വന്നത് ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ ഇ്ക്കാര്യം അറിയിച്ചത്. കേസ് പരിഗണിച്ചാൽ തന്നെ വാദിയും ആരോപിതനും നാട്ടിലില്ലെന്നും കമ്മീഷൻ അറിയിച്ചു. കൗൺസിലിങ് നടത്തിയാൽ തീരാവുന്ന ദാമ്പത്യ പ്രശ്‌നങ്ങൾ വർധിക്കുന്നതായും കമ്മീഷൻ ചൂണ്ടിക്കാട്ടി. 75 കേസുകൾ പരിഗണിച്ചു. 20 കേസുകൾ തീർപ്പാക്കി. 10 കേസുകളിൽ പോലീസിനോട് റിപ്പോർട്ട് തേടി. 15 കേസുകൾ അടുത്ത സിറ്റിങിലേക്ക് മാറ്റി. കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ, അംഗം എം.എസ് താര എന്നിവർ പങ്കെടുത്തു.
(പി.എൻ.എ. 1860/2018)
- Log in to post comments