Post Category
വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാം
കുളനട ഗ്രാമപഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തേക്കുളള വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുളള അപേക്ഷാ ഫോറം പഞ്ചായത്ത് കാര്യാലയത്തില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകളും അനുബന്ധ രേഖകളും ഈ മാസം 20ന് വൈകുന്നേരം അഞ്ചിനകം പഞ്ചായത്ത് കാര്യാലയത്തില്‍ തിരികെ സമര്‍പ്പിക്കണം. കൃത്യമായി പൂരിപ്പിക്കാത്തവ, മതിയായ അനുബന്ധ രേഖകള്‍ ഇല്ലാത്തവ, സമയപരിധി കഴിഞ്ഞ് സമര്‍പ്പിക്കുന്നവ എന്നീ അപേക്ഷകള്‍ ആനുകൂല്യത്തിന് പരിഗണിക്കില്ലയെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0473 4 260 272.
date
- Log in to post comments