Skip to main content
മുണ്ടേരി ഗ്രാമ പഞ്ചായത്തിലെ മികച്ച കുട്ടി കർഷകയായ പി റിത്യയെ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉപഹാരം നൽകി അനുമോദിച്ചപ്പോൾ

ജൈവപച്ചക്കറി കൃഷിയിലൂടെ പുതുതലമുറക്ക് മാതൃകയായി കുട്ടി കർഷക

ജൈവപച്ചക്കറി കൃഷിയിലൂടെ പുതുതലമുറക്ക് മാതൃകയാവുകയാണ് മുണ്ടേരി ഗ്രാമ പഞ്ചായത്തിലെ ഒരു കുട്ടികർഷക. കാനച്ചേരിയിലെ ആറാം ക്ലാസുകാരി പി റിത്യയാണ് തന്റെ വീട്ടിൽ വിവിധയിനം പച്ചക്കറികൾ കൃഷിചെയ്ത് മാതൃകയായത്. കണ്ണൂർ സെന്റ് തെരേസസ് സ്‌കൂൾ വിദ്യാർഥിയായ റിത്യ സ്‌കൂളിൽ നിന്നും എത്തിയാൽ കൃഷി പരിപാലനത്തിനായി ഇറങ്ങും. അവധി ദിവസങ്ങളിലും ഈ കൊച്ചുമിടുക്കി കൃഷിയിടത്തിൽ തിരക്കിലായിരിക്കും. ലോക്ഡൗൺ കാലത്ത് വീടുകളിൽ കൃഷി തുടങ്ങുന്നതിന് മുണ്ടേരി പഞ്ചായത്ത് വിവിധ പദ്ധതികൾ നടപ്പാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് റിത്യയും കൃഷി ആരംഭിച്ചത്. പയർ, വെണ്ട, വഴുതന, ചേന, കപ്പ, മഞ്ഞൾ തുടങ്ങി നിരവധി പച്ചക്കറികളാണ് കൃഷി ചെയ്തത്. പിതാവ് സജീവനും മാതാവ് റീനയും പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. വിളവെടുക്കുന്ന ഉൽപന്നങ്ങൾ ആവശ്യത്തിന് വീട്ടിലേക്ക് എടുത്ത് ബാക്കി സമീപത്തെ വ്യാപാരകേന്ദ്രങ്ങളിൽ വിൽക്കുമെന്ന് റിത്യ പറഞ്ഞു. കർഷക ദിനത്തിൽ മുണ്ടേരി പഞ്ചായത്ത് റിത്യയെ മികച്ച കർഷകയായി ആദരിച്ചു. ഭാവിയിൽ പട്ടാളത്തിൽ ചേരാനാണ് ഈ മിടുക്കിയുടെ ആഗ്രഹം.

date