Skip to main content

തൊഴിലിടങ്ങളിൽ ശിശു പരിപാലനകേന്ദ്രം സജ്ജം

തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജ്, കണ്ണൂർ സർവകലാശാല എന്നിവിടങ്ങളിൽ വനിത ശിശുവികസനവകുപ്പിന്റെ നേതൃത്വത്തിൽ ശിശു പരിപാലന കേന്ദ്രങ്ങൾ സജ്ജമായി.
അമ്പതിലധികം ജീവനക്കാരുള്ള തൊഴിലിടങ്ങളിൽ ശിശുപരിപാലനകേന്ദ്രം എന്ന പദ്ധതിയുടെ ഭാഗമായാണ് ക്രഷുകൾ സജ്ജമാക്കിയത്. ജീവനക്കാരുടെ കുട്ടികളെ പരിപാലിക്കുന്നതിനായി ഓരോ വർക്കറും ഹെൽപ്പറും ഉണ്ട്. കുട്ടികൾക്കായി ശിശു സൗഹൃദ ഫർണിച്ചറുകൾ, പാചകത്തിനുള്ള പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, തൊട്ടിൽ,മെത്ത എന്നിവയുമുണ്ട്. ഞായർ, പൊതു അവധി ദിനങ്ങളിലൊഴികെ ക്രഷ്പ്രവർത്തിക്കും.
തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജിൽ ഒരുക്കിയ ക്രഷിന്റെ ഉദ്ഘാടനം ധർമടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ കെ രവി നിർവഹിച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം പി സീമ, ജില്ലാ വനിതാ ശിശുവികസന ഓഫീസർ ഡീന ഭരതൻ, ബ്രണ്ണൻ കോളേജ് സീനിയർ സൂപ്രണ്ട് എം അസീസ്, ഐസിഡിഎസ് സൂപ്പർവൈസർ ഷൈജി, ശിശുക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് അഴീക്കോടൻ ചന്ദ്രൻ, ക്രഷ് കമ്മിറ്റി കോ ഓർഡിനേറ്റർ കെ എ മുഹമ്മദ് ഹനീഷ് തുടങ്ങിയവർ സംസാരിച്ചു.

date