വിവര ശേഖരം : അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: അംഗപരിമിത ക്ഷേമമേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി സന്നദ്ധ സംഘടനകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം സംഘടനയുടെ പേരും രജിസ്റ്റർ നമ്പരും, ആസ്ഥാനം (അഡ്രസ്സ്, ഇമെയിൽ,വെബ്‌സൈറ്റ് അഡ്രസ്സ് സഹിതം) പ്രവർത്തന മേഖല, ന്യൂസ് ലെറ്റർ ഉണ്ടെങ്കിൽ മൂന്ന് ലക്കത്തിന്റെ പകർപ്പുകൾ, കഴിഞ്ഞ മൂന്ന് വർഷത്തെ വാർഷിക റിപ്പോർട്ട,് കഴിഞ്ഞ മൂന്ന് വർഷത്തെ അക്കൗണ്ട്‌സിന്റെ ആഡിറ്റ് സ്റ്റേറ്റ്മന്റ്, ഭാരവാഹികളുടെ വിവരം (മൊബൈൽ നമ്പർ സഹിതം) ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന രീതി എന്നിവ രേഖകൾ സഹിതം ജൂലൈ 18നകം ജില്ല സാമൂഹ്യനീതി ഓഫീസിൽ നൽകണം. വിശദവിവരങ്ങൾക്കായി പ്രവൃത്തി ദിവസങ്ങളിൽ ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ജില്ല സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാം. ഫോൺ നം. 0477-2253870.
(പി.എൻ.എ. 1824/2018)
ജില്ല സൈനിക ബോർഡ് യോഗം 20ന്
ആലപ്പുഴ: 86-ാമത് ജില്ല സൈനിക ബോർഡ് യോഗം ജൂലൈ 20ന് ഉച്ചകഴിഞ്ഞ് 3.30ന് ജില്ല കളക്ടറുടെ ചേബറിൽ കൂടും.
(പി.എൻ.എ. 1826/2018)
തിരുവോണം ബമ്പർ ടിക്കറ്റ്:
ജില്ലാതല പ്രകാശനം 18ന്
ആലപ്പുഴ: സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ ടിക്കറ്റിന്റെ ജില്ലാതല പ്രകാശന ചടങ്ങ് ജൂലൈ 18ന് ഉച്ചകഴിഞ്ഞ് 2.30ന് ജില്ല കളക്ടർ എസ്. സുഹാസ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലിന് ടിക്കറ്റ് നൽകി ആദ്യ വിൽപന നിർവഹിക്കും. ജില്ല കളക്ടറുടെ ചേമ്പറിലാണ് പരിപാടി.
(പി.എൻ.എ. 1827/2018)
ചെങ്ങന്നൂർ ഗവ.ഐ.ടി.ഐ: കൗൺസിലിങ് മാറ്റി
ആലപ്പുഴ: ചെങ്ങന്നൂർ ഗവ.ഐ.ടി.ഐ യിൽ 16നു നടത്താനിരുന്ന എസ്.സി.വി.റ്റി ട്രേഡുകളിലേക്കുള്ള കൗൺസിലിങ് ജൂലൈ 18 ലേക്ക് മാറ്റി. ജൂലൈ 19, 20 എന്നീ തീയതികളിൽ എൻ.സി.വി.റ്റി മെട്രിക് ട്രേഡുകളിലേയ്ക്കും ജൂലൈ 21 ന് എസ്.സി.വി.റ്റി മെട്രിക് ട്രേഡുകളിലേയ്ക്കും എൻ.സി.വി.റ്റി നോൺ മെട്രിക് ട്രേഡുകളിലേക്കും കൗൺസിലിങ് നടത്തും. കൗൺസിലിങിൽ പങ്കെടുക്കുന്നവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രക്ഷകർത്താവുമായി ഹാജരാകണം. വിശദവിവരങ്ങൾ www.itichengannur.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. ഫോൺ നം. 0479 2452210/2453150
(പി.എൻ.എ. 1828/2018)
വസ്തു ലേലം
ആലപ്പുഴ: വില്പന നികുതി കുടിശിക ഈടാക്കുന്നതിനായി ചേർത്തല താലൂക്കിൽ വയലാർ കിഴക്ക് വില്ലേജിലെ സർവ്വേ നമ്പർ 228/7 ൽപ്പെട്ട 12.95 ആർസ് വസ്തു ജൂലൈ 26ന് രാവിലെ 11.30 ന് വയലാർ കിഴക്ക് വില്ലേജോഫീസിൽ പരസ്യമായി ലേലം ചെയ്യും. വിശദവിവരത്തിന് ഫോൺ: 0478- 2813103, 8547612202,.
(പി.എൻ.എ. 1829/2018)
- Log in to post comments