Post Category
ഓണം വാരാഘോഷം; അപേക്ഷ ക്ഷണിച്ചു
സെപ്റ്റംബര്‍ 6 മുതല്‍ 12 വരെ സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള കലാകാരന്‍മാര്‍/കലാകാരികള്‍/ കലാസംഘടനകള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ അടങ്ങിയ അപേക്ഷ ആഗസ്റ്റ് 25ന് വൈകീട്ട് അഞ്ച് മണിക്കകം കണ്‍വീനര്‍, ഓണാഘോഷം 2022, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി), താലൂക്ക് ഓഫീസ് കോമ്പൗണ്ട്, കാല്‍ടെക്‌സ്, കണ്ണൂര്‍-670002 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04972706336, 04972960336.
date
- Log in to post comments