കർഷക ദിനം ആഘോഷിച്ചു
ഏഴോം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷക ദിനം ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്തംഗം സി പി ഷിജു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ അധ്യക്ഷനായി. തെരഞ്ഞെടുക്കപ്പെട്ട കർഷക പ്രമുഖരെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡി വിമല ആദരിച്ചു. ടി വി പ്രഭാകരൻ നരിക്കോട്, തിടിൽ വിജയൻ കൊട്ടില, വേലിക്കാത്ത് നാരായണൻ കണ്ണോം, ഗിരീശൻ കെ കുറുവാട്, കെ വി ചന്ദ്രൻ ചെങ്ങൽ, രാജേശ്വരി ടി പി അടുത്തില, വി വിജയൻ കുറുവാട്, കെ വി സവിത കോട്ടക്കൽ, അമേഖ് കെ പി എന്നിവരെയാണ് ആദരിച്ചത്.
മുതിർന്ന കർഷകൻ പനക്കട കുഞ്ഞപ്പൻ ചെങ്ങൽ സന്നിഹിതനായി. മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഒ വി നാരായണൻ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എൻ ഗീത, ഏഴോം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ പി അനിൽ കുമാർ, പി കെ വിശ്വനാഥൻ, ഏഴോം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ ചന്ദ്രൻ, കാർഷിക വികസന സമിതി അംഗങ്ങളായ കെ മോഹനൻ, ടി കുഞ്ഞിരാമൻ, പാറയിൽ കൃഷ്ണൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സി വി കുഞ്ഞിരാമൻ, കെ മനോഹരൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ നിഷ ജോസ് സ്വാഗതവും കൃഷി അസിസ്റ്റന്റ് പി വി പ്രശാന്തൻ നന്ദിയും പറഞ്ഞു.
- Log in to post comments