Post Category
റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയില്‍ കേരള ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പില്‍ 17,500-39,500 രൂപ ശമ്പള നിരക്കില്‍ ലബോറട്ടറി അസിസ്റ്റന്റ് (എസ്.സി/എസ്.ടി വിഭാഗത്തിനുളള സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്) (കാറ്റഗറി നം. 363/2016) തസ്തികയിലേക്ക് 06/08/2019 തീയതിയില്‍ നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് (റാങ്ക് ലിസ്റ്റ് നമ്പര്‍ 427/2019/ഡിഒഎച്ച്) 05/08/2022 തീയതി അര്‍ദ്ധരാത്രിയോടെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് 06/08/2022 തീയതി പൂര്‍വാഹ്നം പ്രാബല്യത്തില്‍ റദ്ദായതായി പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2 222 665.
date
- Log in to post comments