Skip to main content

ഗസ്റ്റ് അധ്യാപക ഇന്റര്‍വ്യൂ

ഐഎച്ച്ആര്‍ഡിയുടെ പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ ഫിസിക്സ്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, ഇലക്ട്രിക്കല്‍ എഞ്ചിനീറിംഗ് ലക്ചറര്‍ തസ്തികകളിലെ അധ്യാപക ഒഴിവുകളിലേക്ക് താത്ക്കാലിക അധ്യാപക  നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത -  ലക്ചറര്‍  ഇന്‍ ഫിസിക്സ്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് - അതാത് വിഷയങ്ങളില്‍  55 ശതമാനം മാര്‍ക്കോടെ മാസ്റ്റര്‍ ബിരുദം (നെറ്റ് അഭിലഷണീയം). ഇലക്ട്രിക്കല്‍ എഞ്ചിനീറിംഗ് - ഫസ്റ്റ് ക്ലാസ് ബി ടെക് ബിരുദം. അപേക്ഷ ബയോഡേറ്റ സഹിതം mptpainavu.ihrd@gmail.com മെയിലേക്ക് അയക്കണം. അവസാന തീയതി ഈ മാസം 24. ഫോണ്‍  : 0486 2 297 617, 9495 276 791, 8547 005 084.

date