Skip to main content

ഓണം ഫെയര്‍:  ഈ മാസം 27ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ്മന്ത്രി ഉദ്ഘാടനം ചെയ്യും

കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ 2022 ലെ ജില്ലാ ഓണം ഫെയര്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പുമന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ഈ മാസം 27ന് വൈകിട്ട് അഞ്ചിന് നിര്‍വഹിക്കും. ഈ മാസം 27 മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെ പത്തനംതിട്ട ഗവ. ഹോസ്പിറ്റലിന്റെ സമീപത്തുള്ള കാവുംപാട്ട് ബില്‍ഡിംഗിലാണ് ഓണം ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്.

 

മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. റ്റി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പത്തനംതിട്ട എം.പി ആന്റോ ആന്റണി ആദ്യ വില്‍പ്പന നിര്‍വഹിക്കും. ഫെയറില്‍ നിന്നും പൊതുജനങ്ങള്‍ക്കാവശ്യമായ പലവ്യഞ്ജനങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, ഗൃഹോപകരണങ്ങള്‍, പച്ചക്കറി, ഏത്തക്ക, മില്‍മ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി എല്ലാവിധ നിത്യോപയോഗ സാധനങ്ങളും പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ കൃത്യമായ അളവില്‍ ലഭിക്കും. രാവിലെ 9.30 മുതല്‍ വൈകിട്ട് എട്ടുവരെ പൊതുജനങ്ങള്‍ക്ക് റേഷന്‍ കാര്‍ഡുമായി വന്ന് സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ വാങ്ങാം. 17 ഇനങ്ങള്‍ ഉള്‍ക്കൊള്ളുന്ന 1000 രൂപയുടെ സപ്ലൈകോയുടെ സമൃദ്ധി ഓണക്കിറ്റ് 900 രൂപയ്ക്ക് ലഭ്യമാകും.   

 

date