Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

 

അപേക്ഷ ക്ഷണിച്ചു

 

ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസ് മുഖേന നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷിയുടെ വിവിധ ഘടക പദ്ധതി മീൻ കൃഷികൾക്കായി ക്ലസ്റ്റർ തലത്തിൽ അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ മൂന്ന് വരെ അപേക്ഷിക്കാം. കണ്ണൂർ, കൂത്തുപറമ്പ് ക്ലസ്റ്റർ കണ്ണൂർ മത്സ്യഭവൻ, തലശ്ശേരി, ഇരിട്ടി ക്ലസ്റ്റർ തലശ്ശേരി മൽസ്യഭവൻ, അഴീക്കോട് ക്ലസ്റ്റർ അഴീക്കോട് മത്സ്യഭവൻ , തളിപ്പറമ്പ, മാടായി ക്ലസ്റ്റർ മാടായി മത്സ്യഭവൻ എന്നി ഓഫീസുകളിൽ അപേക്ഷ നൽകണം ഫോൺ: 0497 2732340

അധ്യാപക നിയമനം

കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ കൊമേഴ്‌സ് (സീനിയർ) താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി ആഗസ്റ്റ് 29 രാവിലെ 11 മണിക്ക് ഇന്റർവ്യൂവിന് ഹാജരാവുക. ഫോൺ : 9961375585. ഇ മെയിൽ: ghsskpba@gmail.com

 

താൽക്കാലിക ഒഴിവ്

കണ്ണൂർ ഗവ. പോളിടെക്നിക്ക് കോളേജിൽ ഈ അധ്യയന വർഷം ട്രേഡ്സ്മാൻ (ടെക്സ്റ്റൈൽ ടെക്നോളജി), ട്രേഡ്സ്മാൻ (പ്ലംബിങ്), ഡെമോൺസ്‌ട്രേറ്റർ (ഇലക്ട്രിക്കൽ) എന്നീ ഒഴിവിലേക്ക് താൽക്കാലിക ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ ബയോഡാറ്റ, മാർക്ക്ലിസ്റ്റ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ആഗസ്റ്റ് 29 രാവിലെ 10 ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാവുക. ഫോൺ: 0497 2835106

 

ലെവൽക്രോസ് അടച്ചിടും

താഴെ ചൊവ്വ-ആയിക്കര റോഡിൽ (സ്പിന്നിങ് മിൽ) എടക്കാട്, കണ്ണൂർ സൗത്ത് സ്റ്റേഷനുകൾക്കിടയിലെ 240ാം നമ്പർ ലെവൽക്രോസ് ആഗസ്റ്റ് 28 ഞായർ രാവിലെ ഒമ്പത് മുതൽ 31ന് രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസി. ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.

 

എംബിഎ ഓൺലൈൻ ഇന്റർവ്യൂ

 

സഹകരണ വകുപ്പിന് കീഴിലെ സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ- ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) 2022-24 എംബിഎ ബാച്ചിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 30ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 മണി വരെ കണ്ണൂർ ചേനോളി ജംഗ്ഷനിലെ സഹകരണ പരിശീലന കേന്ദ്രത്തിൽ ഓൺലൈൻ ഇന്റർവ്യൂ നടത്തുന്നു. ഡിഗ്രിക്ക് 50 ശതമാനം മാർക്കും സി മാറ്റ്/ കെ മാറ്റ്/ ക്യാറ്റ് യോഗ്യത നേടിയിട്ടുള്ളവർക്കും ആഗസ്റ്റിലെ രണ്ടാംഘട്ട കെ മാറ്റ് പരീക്ഷ എഴുതുന്നവർക്കും പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റ് സംവരണം ലഭിക്കും. എസ് സി/ എസ് ടി/ ഫിഷറീസ് വിഭാഗങ്ങൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. ഡിഗ്രി അവസാന വർഷ വിദ്യാർഥികൾക്കക്കും നിബന്ധനകൾക്ക് വിധേയമായി പങ്കെടുക്കാം. ഇന്റർവ്യൂ ലിങ്ക്: https://meet.google.com/ubm-gunu-feo ഫോൺ: 8547618290, 9446335302.www.kicma.ac.ഇൻ

 

ഓൺലൈൻ പരാതി പരിഹാര അദാലത്ത്

 

കണ്ണൂർ റീജിയണൽ പ്രോവിഡണ്ട് ഫണ്ട് കമ്മീഷണർ ഗുണഭോക്താക്കൾക്കായുള്ള ഓൺലൈൻ പരാതി പരിഹാര സമ്പർക്ക പരിപാടിയായ 'നിധി താങ്കൾക്കരികെ' സെപ്റ്റംബർ 15 ന് രാവിലെ 10 മണി മുതൽ 11.30 വരെ നടത്തുന്നു. കണ്ണൂർ കാസർകോട് ജില്ലകളിലെയും മാഹി കേന്ദ്രഭരണ പ്രദേശത്തെയും ഇ പി എഫ് അംഗങ്ങൾ, ഇ പി എസ് പെൻഷണർമാർ, ഉടൻ വിരമിക്കുന്ന അംഗങ്ങൾ, തൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവർക്ക് പങ്കെടുക്കാം. പി എഫ് അക്കൗണ്ട് നമ്പർ/ പി പി ഒ നമ്പർ, ഫോൺ നമ്പർ എന്നിവ സഹിതമുള്ള വിശദമായ പരാതികൾ കണ്ണൂർ പ്രൊവിഡണ്ട് ഫണ്ട് ഓഫീസിൽ സപ്തംബർ അഞ്ചിനകം ലഭിയ്ക്കണം .

 

മദർ തെരേസ ദിനാചരണം

മദർ തെരേസ ജന്മദിനമായ ആഗസ്റ്റ് 26 അനാഥ അഗതി ദിനമായി താവക്കരയിലെ സ്നേഹാലയത്തിൽ ആചരിക്കും. കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം നിർവഹിക്കും. രൂപതാ ബിഷപ്പ് ഡോ. മാർ അലക്സ് വടക്കുംതല മുഖ്യപ്രഭാഷണം നടത്തും.

 

അപേക്ഷ ക്ഷണിച്ചു

എസ് ആർ സി കമ്മ്യൂണിറ്റി കോളേജിലെ ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് പ്രോഗ്രാമിലേക്ക് ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. വിശദാംശങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ : 0471 2325101, 9846033001, 9961343322  ഇ മെയിൽ : keralasrc@gmail.com

 

കിറ്റ്സിൽ  അപേക്ഷിക്കാം

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ കേരള സർവ്വകലാശാലയുടെ ബിബിഎ(ടൂറിസം മാനേജ്മെന്റ്)/ ബികോം (ട്രാവൽ ആന്റ് ടൂറിസം) കോഴ്സുകൾക്ക് മാനേജ്മെന്റ് സീറ്റുകളിലേക്കും എ ഐ സി ടിഇയുടെ അംഗീകാരത്തോടെ നടത്തുന്ന എംബിഎ (ട്രാവൽ ആന്റ് ടൂറിസം)  കോഴ്സിലേക്കും   അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർക്ക് www.kittsedu.org. എന്ന വെബ്സൈറ്റിലൂടെയോ നേരിട്ടോ അപേക്ഷിക്കാം. ഫോൺ: 9446529467, 9447013046 , 0471 2329539, 2327707.

 

ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു

ജില്ലാതലത്തിൽ എസ് എസ് എൽ സി /സി ബി എസ് ഇ/ഐ സി എസ് ഇ, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് അല്ലെങ്കിൽ എ വൺ ഗ്രേഡ് ലഭിച്ച വിമുക്തഭടൻമാരുടെ മക്കൾക്ക് ക്യാഷ് അവാർഡിന് അപേക്ഷിക്കാം. പേക്ഷയും അനുബന്ധ രേഖകളും സെപ്റ്റംബർ 20ന് മുമ്പ് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0497 2700069. ഇ മെയിൽ: zswokannur@gmail.com

 

 

ReplyForward

 
date