Post Category
ജില്ലാ പഞ്ചായത്തിന്റെ വിപണന മേള 26 മുതൽ
ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ ഏഴ് വരെ കണ്ണൂർ പോലീസ് മൈതാനിയിൽ കാർഷിക, പരമ്പരാഗത വ്യാവസായിക ഉൽപ്പന്ന പ്രദർശന വിപണന മേള സംഘടിപ്പിക്കും. ആഗസ്റ്റ് 26 വൈകീട്ട് മൂന്നിന് ഡോ. വി ശിവദാസൻ എം പി ഉദ്ഘാടനം നിർവഹിക്കും. പ്രസിഡൻറ് പി പി ദിവ്യ അദ്ധ്യക്ഷത വഹിക്കും. പ്രവേശനം സൗജന്യമാണ്. ജില്ലയിലെ കുടുംബശ്രീ യൂനിറ്റുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ, വനിതാ ചെറുകിട വ്യവസായ യൂനിറ്റുകൾ എന്നിവരുടെ ഉൽപ്പന്നങ്ങൾ ഉണ്ടാവും.
date
- Log in to post comments