Post Category
കടലോര നടത്തം നാളെ
ആലപ്പുഴ: കടലും തീരവും പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുന്നതിന് ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ശുചിത്വ സാഗരം സുന്ദര തീരം കാമ്പയിനിന്റെ ഭാഗമായി പുറക്കാട് പഞ്ചായത്ത് കോര്ഡിനേഷന് കമ്മിറ്റിയുടെ ആഭിമുഖ്യത്തില് നാളെ (ഓഗസ്റ്റ് 27) രാവിലെ എട്ടിന് കടലോര നടത്തം സംഘടിപ്പിക്കും.
എച്ച്.സലാം എം.എല്.എ ഉദ്ഘാടനം ചെയ്യും. പായല് കുളങ്ങര കടല് തീരത്ത് നിന്ന് ആരംഭിക്കുന്ന നടത്തം അയ്യന് കോയിക്കല് തീരത്ത് സാമാപിക്കും.
date
- Log in to post comments