വയോജന ക്ഷേമം പദ്ധതി ജില്ലാതല ഉദ്ഘാടനം നാളെ
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന 'വയോജന ക്ഷേമം പദ്ധതി'യുടെ ജില്ലാതല ഉദ്ഘാടനം നാളെ (ജൂലൈ 21) രാവിലെ 9.30ന് കടമ്പൂര്‍ പഞ്ചായത്തിലെ പനോന്നേരിയില്‍ തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപള്ളി നിര്‍വ്വഹിക്കും. ജില്ലയിലെ വയോജന വിശ്രമ കേന്ദ്രങ്ങളെ ആരോഗ്യ സംരക്ഷണ പാര്‍ക്കുകളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് 1.5 കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി വയോജന വിശ്രമകേന്ദ്രങ്ങള്‍ക്ക് ടി.വി, വീല്‍ ചെയര്‍, വാക്കര്‍, വാക്കിംഗ് സ്റ്റിക്ക്, എയര്‍ബെഡ്, ബാക്ക് റെസ്റ്റ്, വെയിംഗ് സ്‌കെയില്‍, അഡ്ജസ്റ്റബ്ള്‍ കോട്ട്, എക്‌സസൈസിംഗ് സൈക്കില്‍, ട്രെഡ് മില്‍, ഈസിചെയര്‍, ഹോട്ട്ബാഗ്, കാരംബോര്‍ഡ്, ചെസ് ബോര്‍ഡ്, സ്റ്റീല്‍ ടംബ്ലര്‍, ഗ്ലാസ്സ്, ബക്കറ്റ് തുടങ്ങിയ ഉപകരണങ്ങള്‍ വിതരണം ചെയ്യും.
- Log in to post comments