Skip to main content

എറണാകുളം അറിയിപ്പുകള്‍ -2

ഫാര്‍മസിസ്റ്റ് ഇന്റര്‍വ്യൂ 23-ന്

കൊച്ചി: കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ കീഴിലുള്ള എറണാകുളം ജില്ലയിലെ കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി/ഡിപ്പോയിലേയ്ക്ക് ഫാര്‍മസിസ്റ്റുമാരെ തിരഞ്ഞെടുക്കുന്നതിനു വേണ്ടി 16.07.2018 ല്‍ (KMSCL/HR/430/2017dt. 29.06.18) നടത്തുവാനിരുന്ന എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും ജൂലൈ 23- ന് രാവിലെ 10.00 ന ് എറണാകുളം നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ (NHM) നടത്തും.
 

ഞാറയ്ക്കല്‍ അക്വാകള്‍ച്ചര്‍ ട്രെയിനിംഗ് സെന്റര്‍ ഉദ്ഘാടനം 22-ന്

കൊച്ചി: ജലകൃഷി വികസന ഏജന്‍സി (അഡാക്ക്)ഞാറയ്ക്കല്‍ അക്വാകള്‍ച്ചര്‍ ട്രെയിനിംഗ് സെന്റര്‍ ഉദ്ഘാടനം ജൂലൈ 22-ന്  രാവിലെ 11-ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ നിര്‍വഹിക്കും. എസ്.ശര്‍മ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ: കെ.വി.തോമസ് എം.പി മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷില്‍ഡ റിബേരൊ, ഞാറയ്ക്കല്‍ ഗ്രാമ പഞ്ചായത്ത് റോസ്‌മേരി ലോറന്‍സ് മറ്റു ജനപ്രതിനിധികളും പങ്കെടുക്കും.

റേഷന്‍ വിതരണം; പരാതികള്‍ അറിയിക്കാം

കൊച്ചി: റേഷന്‍ വിതരണം സംബന്ധിച്ച പരാതികള്‍ അറിയിക്കുവാന്‍ മൊബൈല്‍ നമ്പര്‍ എറണാകുളം സിറ്റി റേഷനിംഗ് ഓഫീസിന്റെ പരിധിയില്‍ റേഷന്‍ വിതരണം സംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിന് ഇനി പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാമെന്ന് സിറ്റി റേഷനിംഗ് ഓഫീസര്‍ അറിയിച്ചു. തമ്മനം, പേട്ട, വൈറ്റില, തേവര കടവന്ത്ര എന്നീ സ്ഥലങ്ങളിലെ റേഷന്‍ കടകളുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് 9188527703 എന്ന നമ്പരുകളിലും ഇടപ്പളളി, പാലാരിവട്ടം, വടുതല, പോണേക്കര, ഇളമക്കര, എന്നീ സ്ഥലങ്ങളിലെ റേഷന്‍ കടകളുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് 9188527704 എന്ന നമ്പരിലും സിറ്റിം റേഷനിംഗ് ഓഫീസറെയും, മാനേജറെയും യഥാക്രമം 9188527371, 9188527467 എന്നീ നമ്പരുകളിലും ബന്ധപ്പെടാം.

കുസാറ്റ്: ബി.ടെക് സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 23 ന് 

കൊച്ചി: കൊച്ചി സര്‍വ്വകലാശാലയുടെ ബി.ടെക് കോഴ്‌സിലേക്കുള്ള ആദ്യ സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 23 ന് രാവിലെ 09.00 മണിക്ക്  സയന്‍സ് സെമിനാര്‍ കോപ്ലെക്‌സില്‍    നടക്കും. സ്‌പോട്ട് അഡ്മിഷന്‍ ദിവസം, രജിസ്റ്റര്‍ ചെയ്യുന്ന അപേക്ഷകരുടെ ക്യാറ്റ് റാങ്കും സംവരണ സീറ്റുകള്‍ക്കുള്ള അര്‍ഹതയും പരിഗണിച്ച്, ലഭ്യമായ ഒഴിവിലേക്കായിരിക്കും അലോട്ട്‌മെന്റ്.    പുതുക്കിയ സീറ്റ് നിലവാരം ജൂലൈ 21 ന് വൈകിട്ട് നാല് മണിക്ക് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.   വിശദവിവരങ്ങള്‍ ംംം.രൗമെ.േിശര.ശി  എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.    2018 ക്യാറ്റ് റാങ്ക് ലിസ്റ്റില്‍  ഉള്‍പ്പെട്ടവര്‍ക്ക്  പങ്കെടുക്കാം.  താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, സംവരണ ആനുകൂല്യം മുതലായവയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും,  മറ്റു രേഖകളുമായി എത്തിച്ചേരേണ്‍താണെന്ന് ഐ ആര്‍ എ എ ഡയറക്ടര്‍  (ഫോണ്‍: 0484 2577100/2577159) അറിയിച്ചു.

വിദ്യാജ്യോതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

കാക്കനാട്: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് ബിരുദാനന്തര ഗവേഷണത്തിന് ധനസഹായം ലഭ്യമാക്കുന്നതിന് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന വിദ്യാജ്യോതി പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യതാ പരീക്ഷയില്‍ 55 ശതമാനം മാര്‍ക്കു നേടിയ 35 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദവിവരം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. ഫോണ്‍- 0484 2422256.

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കാക്കനാട്: പട്ടികജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിന് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന വിജയഭേരി മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതാ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കുനേടി ബിരുദം/ ബിരുദാനന്തര ബിരുദം/ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പ്രവേശനം നേടിയ പട്ടികജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.  അപേക്ഷകര്‍ ജില്ലയിലെ പഞ്ചായത്തു പ്രദേശത്ത് സ്ഥിരതാമസമാക്കിയവരും സര്‍ക്കാരില്‍ നിന്നുള്ള വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹരുമായിരിക്കണം. അപേക്ഷകര്‍ ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, സ്ഥാപന മേധാവിയില്‍നിന്നുള്ള സാക്ഷ്യപത്രം, ബാങ്ക് പാസ്സ് ബുക്കിന്റെയും ആധാര്‍ കാര്‍ഡിന്റെയും  പകര്‍പ്പ്, ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകളില്‍നിന്നും ഇതേ ആനുകൂല്യം കൈപ്പറ്റിയിട്ടില്ലെന്ന സാക്ഷ്യപത്രം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജൂലൈ 31നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം.  മുന്‍വര്‍ഷം ആനുകൂല്യം ലഭിച്ചവര്‍ക്ക്  ജാതി സര്‍ട്ടിഫിക്കറ്റ്, കോഴ്‌സ് തുടരുന്നുണ്ട് എന്നു തെളിയിക്കുന്നതിന് സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, മുന്‍വര്‍ഷം പരീക്ഷ എഴുതിയതിന്റെ ഹാള്‍ ടിക്കറ്റ്, ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും ഇതേ ആനുകൂല്യം കൈപ്പറ്റിയിട്ടില്ലെന്ന സാക്ഷ്യപത്രം എന്നിവ സഹിതം പുതുക്കല്‍ അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും.  ഫോണ്‍- 0484 2422256.

ഇ- ഗ്രാന്റ്‌സ് അദാലത്ത് 25ന്

കാക്കനാട്: പട്ടികജാതി വികസന വകുപ്പിന്റെ ഓണ്‍ലൈന്‍ പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യ വിതരണ പദ്ധതിയായ ഇ- ഗ്രാന്റ്‌സ് സംബന്ധിച്ച് കാലടി ശ്രീശങ്കരാചാര്യ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹരിക്കുന്നതിനുമായി ജൂലൈ 25ന് 11 മണിക്ക് സര്‍വ്വകലാശാല ക്യാമ്പസില്‍ അദാലത്ത് നടത്തും. ഇ- ഗ്രാന്റ്‌സ് സംബന്ധിച്ച് ആക്ഷേപമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരാതി സമര്‍പ്പിക്കാവുന്നതാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

ഇ.പി.എഫ്./ ഇ.എസ്.ഐ. വിഹിതം
റീ- ഇംബേഴ്‌സ് ചെയ്യാന്‍ അവസരം

കാക്കനാട്: ഉല്‍പ്പാദന/ സേവന മേഖലയിലുള്ള സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങളില്‍ 2017 ഏപ്രില്‍ ഒന്നു മുതല്‍ അധികമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള തൊഴിലവസരങ്ങളിലെ തൊഴിലാളികളുടെ ഇ.എസ്.ഐ/ ഇ.പി.എഫ്. എന്നിവയുടെ തൊഴില്‍ദാതൃ വിഹിതത്തിന്റെ 75 % തുക (പരമാവധി ഒരു ലക്ഷം രൂപ) സ്ഥാപനത്തിന് റീ- ഇംബേഴ്‌സ്  ചെയ്തു ലഭിക്കാന്‍ വാണിജ്യ വകുപ്പില്‍ അവസരം ലഭിക്കും.  വിശദവിവരം താലൂക്ക് / ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലഭിക്കും.  ഫോണ്‍- 0484 2421360
 

 

date