Skip to main content

ഡിടിപിസിയുടെ നാലമ്പല ദര്‍ശനം യാത്രയ്ക്ക് നിരവധി പേര്‍

കൊച്ചി: എറണാകുളം ഡിടിപിസി ഒരുക്കിയിരിക്കുന്ന നാലമ്പല ദര്‍ശന യാത്ര വിജയകരമായി തുടരുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നൂറിലധികം പേരാണ് ഈ സേവനം ഉപയോഗപ്പെടുത്തിയത്. 400 രൂപ മുതല്‍ 700 രൂപ വരെ ഉള്ള വ്യത്യസ്തമായ പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്.

ഡിടിപിസിയുടെ എല്ലാ തീര്‍ത്ഥയാത്രക്കാര്‍ക്കും പ്രത്യേക പരിഗണന കൊടുത്ത് എറണാകുളത്തു നിന്ന് പുറപ്പെട്ട് എറണാകുളത്തു തന്നെ അവസാനിക്കുന്ന തീര്‍ത്ഥയാത്രയില്‍ തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം, മൂഴിക്കുളം ശ്രീ ലക്ഷ്മണ പെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശ്രീ ശത്രുഘ്ന സ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ നാലമ്പല ദര്‍ശനം നടത്തുന്നു. പ്രായമുള്ളവര്‍ക്കും മറ്റുള്ളവര്‍ക്കും ഒരു പോലെ ക്ഷേത്രങ്ങളില്‍ തൊഴാനുള്ള സൗകര്യവും ലഭിക്കും. ഒരു യാത്രയില്‍ 50 പേരില്‍ കൂടുതല്‍ ഉള്‍പെടുത്താന്‍ സാധിക്കാത്തതിനാല്‍ താല്‍പര്യം ഉള്ളവര്‍ എത്രയും പെട്ടെന്ന് കേരള സിറ്റി ടൂറിലോ എറണാകുളം ഡിടിപിസി ഓഫീസിലോ ബുക്ക് ചെയ്ത് ഈ അവസരം വിനിയോഗിക്കാവുന്നതാണ്. എസി, പുഷ്ബാക്ക് തുടങ്ങിയ നൂതന സൗകര്യങ്ങളോടു കൂടിയ യാത്ര വളരെ മിതമായ നിരക്കിലാണ് ഡിടിപിസി അവതരിപ്പിക്കുന്നത്.

ഗ്രൂപ്പായി ബുക്ക് ചെയ്യുന്നവര്‍ക്ക് (മിനിമം 15 പേര്‍) 400 രൂപയും തനിച്ച് ബുക്ക് ചെയ്യുന്നവര്‍ക്ക് 699 രൂപയും ആണ് യാത്രാനിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി കേരള സിറ്റി ടൂര്‍ വെബ്സൈറ്റിലോ എറണാകുളം ഡിടിപിസി ഓഫീസിലോ  ബന്ധപ്പെടുക. 

വെബ്സൈറ്റ്: www.keralacitytour.com,    ലാന്‍ഡ്ലൈന്‍ നമ്പര്‍: 0484 236 7334
ഫോണ്‍: +91 8893 99 8888, +91 8893 85 8888.
പിക്കപ്പ് പോയിന്റ്: അങ്കമാലി, പറവൂര്‍ കവല, ആലുവ, മുട്ടം, കളമശ്ശേരി, ഇടപ്പിള്ളി, വൈറ്റില ഹബ്.

 

date