Skip to main content

ദുരിതാശ്വാസ ക്യാമ്പില്‍ 90 പേര്‍

ജില്ലയിലെ കോഴഞ്ചേരി, മല്ലപ്പള്ളി താലൂക്കുകളില്‍ ഒരോന്ന് വീതവും തിരുവല്ല താലൂക്കില്‍ അഞ്ചും അടക്കം ആകെ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 29 കുടുംബങ്ങളിലെ 90 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ഇതില്‍ 22 പേര്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവരും 11 പേര്‍ കുട്ടികളുമാണ്. കോഴഞ്ചേരി താലൂക്കിലെ ക്യാമ്പില്‍ ഒന്‍പത് കുടുംബങ്ങളിലെ 34 പേരും മല്ലപ്പള്ളി താലൂക്കിലെ ക്യാമ്പില്‍ ഒരു കുടുംബത്തിലെ നാലുപേരുമാണുള്ളത്. കൂടുതല്‍ കുടുംബങ്ങള്‍ കഴിയുന്ന തിരുവല്ലയിലെ ക്യാമ്പുകളില്‍ 52 പേരാണ് ഉള്ളത്.

date