Skip to main content

ആസ്പിരേഷണല്‍ ജില്ലാ പദ്ധതി ഃ  പ്രവര്‍ത്തനം വിലയിരുത്തി

    വയനാട് ആസ്പിരേഷണല്‍ ജില്ലാ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി കേന്ദ്ര ഇക്‌ട്രോണിക്‌സ് ആന്റ് ഐറ്റി സെക്രട്ടറി ഒ. ആനന്ദന്റെ അദ്ധ്യക്ഷതയില്‍ എപിജെ ഹാളില്‍ നിര്‍വ്വഹണോദ്യഗസ്ഥരുടെ യോഗത്തില്‍ വിലയിരുത്തി. കേന്ദ്ര പദ്ധതികളായ മുദ്ര ധന സഹായം, പ്രധാനമന്ത്രി ജീവന്‍ ജ്യോതി യോജന, പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന, അടല്‍ പെന്‍ഷന്‍ യോജന, പ്രധാനമന്ത്രി ജന്‍ ധന്‍ യോജന എന്നിങ്ങനെ അടിസ്ഥാന സൗകര്യ വികസനത്തിന്റെയും പൊതുജനാരോഗ്യ സംരക്ഷണത്തിന്റെയും 31 മേഖലകളിലെ പ്രവര്‍ത്തന പുരോഗതി യോഗം വിലയിരുത്തി. ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ.എം.സുരേഷ്, എപിഒ സുഭദ്രാ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 
 

date