Skip to main content

ഊർജ്ജിത പാൽ പരിശോധനയും ഇൻഫർമേഷൻ സെന്ററും ഇന്ന് (സെപ്റ്റംബർ 3 ) മുതൽ 

 

ഓണത്തോട് അനുബന്ധിച്ച് ജില്ലാ ക്ഷീര വികസനവകുപ്പ് ഗുണനിയന്ത്രണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഊർജ്ജിത പാൽ പരിശോധനയും ഇൻഫർമേഷൻ സെന്ററും ഇന്ന് (സെപ്റ്റംബർ 3 ) മുതൽ. 

വകുപ്പ് ജില്ലാ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങ് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ്  ജയ അധ്യക്ഷത വഹിക്കും.

വിപണിയിൽ ലഭ്യമാകുന്ന ഓരോ ബ്രാൻഡ് പാലിന്റെയും ഗുണനിലവാരം സൗജന്യമായി പരിശോധിച്ചറിയാനും സംശയനിവാരണം നടത്തുന്നതിനും സാധിക്കും. സെപ്റ്റംബർ 7 വരെ ഊർജ്ജിത പാൽ പരിശോധനയും ഇൻഫർമേഷൻ സെന്ററും ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക്: 0487 2322845

date