Skip to main content

ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാന്‍ അവസരം

ആധാര്‍ വോട്ടര്‍ പട്ടികയുമായി ലിങ്ക് ചെയ്യുന്നതിന്റെ ഭാഗമായി സെപ്തംബര്‍ 3,4,17,18,24,25 എന്നീ ദിവസങ്ങളിലും താലൂക്ക് ഇലക്ഷന്‍ വിഭാഗം, വില്ലേജ് ഓഫീസുകള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കുന്നതും പൊതുജനങ്ങള്‍ക്ക് ഹെല്‍പ് ഡെസ്‌ക് സൗകര്യം ഉണ്ടായിരിക്കുന്നതാണെന്നും ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. ഇതുകൂടാതെ വിനോദസഞ്ചാര വകുപ്പ് നടത്തുന്ന ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഇന്ന് (സെപ്തംബര്‍ മൂന്ന്) മുതല്‍ കനകക്കുന്നിലും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

date