Post Category
ഹെൽത്ത് കെയർ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
അസാപ് നടത്തുന്ന എൻ. സി. വി. ഇ. ടി. അംഗീകൃത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ചൈൽഡ് കെയർ എയ്ഡ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ചൈൽഡ് ഹെൽത്ത് അസിസ്റ്റന്റ് എന്നിവയിലേക്ക് പെൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം. നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിലാണ് ക്ലാസുകൾ നടക്കുകയെന്ന് എൽബിഎസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജി ഡയറക്ടർ അറിയിച്ചു. അവസാന തിയതി സെപ്റ്റംബർ ആറ്. കൂടുതൽ വിവരങ്ങൾക്ക് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. ഫോൺ :0471- 2324396, 2560327.
date
- Log in to post comments