Post Category
എസ്. ഐ. എം. സി യിലെ ഓണാഘോഷം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
പാങ്ങപ്പാറയിലെ സി. എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡ് കേന്ദ്രത്തിലെ ഓണാഘോഷം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ബുദ്ധിപരവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന 70 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇവിടുത്തെ കെട്ടിടം പുതുക്കിപണിയുന്നതിനും കളിസ്ഥലം ഉൾപ്പടെയുള്ളവ നിർമ്മിക്കുന്നതിനും വേണ്ട ഫണ്ട് ലഭ്യമാക്കുമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സ്ഥാപനത്തിന് കീഴിൽ 18 വയസുവരെയുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തൊഴിൽ പരിശീലനവും തുടർന്ന് രണ്ട് വർഷം വൊക്കേഷണൽ ട്രെയിനിങ്ങും നൽകുന്നുണ്ട് . ചടങ്ങിൽ എസ്. ഐ. എം. സി ഡയറക്ടർ ജെൻസി വർഗീസ്, വാർഡ് കൗൺസിലർ സ്റ്റാൻലി ഡിക്രൂസ്, പി. ടി. എ പ്രസിഡന്റ് മധു തോമസ് തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments